Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഇ​റാ​നു​മാ​യു​ള്ള...

ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക​രാ​ർ; അയൽരാജ്യങ്ങളുടെ ആശങ്കകൾ പരിഹരിക്കണം -വിദേശകാര്യ മന്ത്രി

text_fields
bookmark_border
സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ
cancel
camera_alt

സൗ​ദി വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ

റി​യാ​ദ്: ഇ​റാ​നു​മാ​യു​ള്ള ആ​ണ​വ​ക്ക​രാ​ർ മേ​ഖ​ല​യു​ടെ താ​ൽ​പ​ര്യ​ങ്ങ​ൾ​ക്ക് അ​നു​യോ​ജ്യ​മ​ല്ലെ​ന്നും അ​തി​ൽ അ​യ​ൽ​രാ​ജ്യ​ങ്ങ​ളു​ടെ ആ​ശ​ങ്ക​ക​ൾ പ​രി​ഹ​രി​ക്ക​ണ​മെ​ന്നും സൗ​ദി​യു​ടെ വി​ദേ​ശ​കാ​ര്യ മ​ന്ത്രി അ​മീ​ർ ഫൈ​സ​ൽ ബി​ൻ ഫ​ർ​ഹാ​ൻ ആ​വ​ശ്യ​പ്പെ​ട്ടു. ചൊ​വ്വാ​ഴ്ച ല​ണ്ട​നി​ൽ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​രോ​ട് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. ഇ​തു​സം​ബ​ന്ധ​മാ​യി ഇ​റാ​നു​മാ​യി ച​ർ​ച്ച​ക്ക് സൗ​ദി ത​യാ​റാ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സൗ​ദി​യും വൈ​റ്റ് ഹൗ​സും ത​മ്മി​ലു​ള്ള ബ​ന്ധം വ​ള​രെ മി​ക​ച്ച​താ​ണെ​ന്ന് ഇ​തു​സം​ബ​ന്ധി​ച്ച ചോ​ദ്യ​ങ്ങ​ൾ​ക്ക് അ​ദ്ദേ​ഹം മ​റു​പ​ടി ന​ൽ​കി.

ലോ​ക​ത്തി​ലെ പ​ല രാ​ജ്യ​ങ്ങ​ളു​മെ​ന്ന​പോ​ലെ ഞ​ങ്ങ​ളു​ടെ ഏ​റ്റ​വും വ​ലി​യ വ്യാ​പാ​ര സ​ഖ്യ​ക​ക്ഷി​ക​ളി​ലൊ​ന്നാ​ണ് ചൈ​ന​യെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. സി​റി​യ​യി​ലെ സാ​ഹ​ച​ര്യ​ങ്ങ​ൾ സ്വീ​കാ​ര്യ​മ​ല്ലെ​ന്നും അ​തി​ൽ സ​മ​വാ​യ​ശ്ര​മ​ങ്ങ​ൾ ന​ട​ക്കു​ന്നു​ണ്ടെ​ന്നും സി​റി​യ​ൻ വി​ഷ​യം പ​രാ​മ​ർ​ശി​ച്ച് മ​ന്ത്രി പ​റ​ഞ്ഞു. അ​റ​ബ് സേ​ന​യി​ലേ​ക്ക് സി​റി​യ​യു​ടെ തി​രി​ച്ചു​വ​ര​വി​നെ സം​ബ​ന്ധി​ച്ച് ഒ​രു സം​ഭാ​ഷ​ണം നേ​ര​ത്തെ​ത​ന്നെ ന​ട​ക്കു​ന്നു​ണ്ട് -അ​ദ്ദേ​ഹം സൂ​ചി​പ്പി​ച്ചു.

ഫ​ല​സ്തീ​ൻ വി​ഷ​യ​ത്തി​ൽ സൗ​ദി​യു​ടെ നി​ല​പാ​ട് വ്യ​ക്ത​മാ​ണെ​ന്നും അ​ത് ഫ​ല​സ്തീ​നി​ക​ളു​ടെ സ്ഥി​ര​ത​യും സു​ര​ക്ഷി​ത​ത്വ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട​താ​ണെ​ന്നും മ​ന്ത്രി വ്യ​ക്ത​മാ​ക്കി. ആ ​പ്ര​ശ്നം പ​രി​ഹ​രി​ച്ചി​ല്ലെ​ങ്കി​ൽ കൂ​ടു​ത​ൽ അ​ക്ര​മ​ങ്ങ​ൾ ഉ​ണ്ടാ​കാ​നു​ള്ള സാ​ധ്യ​ത​യാ​ണ് നി​ൽ​നി​ൽ​ക്കു​ന്ന​തെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudi foreign ministerNuclear agreement with Iran
News Summary - Nuclear agreement with Iran must address concerns of neighboring countries -Foreign Minister
Next Story