എൻ.ആർ.കെ ഫോറത്തിന് പുതിയ രക്ഷാധികാരികളെ തെരഞ്ഞെടുത്തു
text_fieldsറിയാദ്: റിയാദിലെ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ. ഫോറത്തിന് പുതിയ രക്ഷാധികാരികളെ ചുമതലപ്പെടുത്തി. ടി.എം. അഹമ്മദ് കോയ (ഫ്ലീരിയ ഗ്രൂപ്പ്), വി.കെ. രാമചന്ദ്രൻ (അറാബ്കോ), പ്രമുഖ സാമൂഹിക പ്രവർത്തകൻ ശിഹാബ് കൊട്ടുകാട് എന്നിവരാണ് പുതിയ രക്ഷാധികാരികൾ. ബത്ഹ ഡി പാലസ് ഹോട്ടലിൽ ചേർന്ന ഫോറത്തിെൻറ നിർവാഹക സമിതി യോഗത്തിലാണ് ഈ തീരുമാനം കൈക്കൊണ്ടത്. റിയാദിലെ മുഴുവൻ മലയാളി സംഘടനകളെയും എൻ.ആർ.കെ ഫോറത്തിെൻറ കുടക്കീഴിൽ ഒന്നിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കായി പ്രത്യേക സബ് കമ്മിറ്റിയും യോഗത്തിൽ രൂപവത്കരിച്ചു.
സംഘടനകളുമായി ബന്ധപ്പെടുന്നതിനായി അഡ്വ. അബ്ദുൽ ജലീൽ (റിയാദ് ഇന്ത്യൻ ഇസ്ലാഹി സെൻറർ), നാസർ കാരകുന്ന് (കേളി), സുധീർ കുമ്മിൾ (നവോദയ), ജോൺ ക്ലീറ്റസ് കുന്നുകുഴി (റിയ), അബ്ദുൽ അസീസ് വെങ്കിട്ട (സി.എച്ച്. സെൻറർ) എന്നിവരടങ്ങുന്നതാണ് സബ് കമ്മിറ്റി.
നിർവാഹക സമിതി യോഗത്തിൽ വൈസ് ചെയർമാൻ ഷുഹൈബ് പനങ്ങാങ്ങര അധ്യക്ഷത വഹിച്ചു. കൺവീനർ സുരേന്ദ്രൻ കൂട്ടായി പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. യോഗത്തിൽ റഹ്‌മാൻ മുനമ്പത്ത്, അഡ്വ. അബ്ദുൽ ജലീൽ, അലി ആലുവ, മുജീബ് ഉപ്പട, സുധീർ കുമ്മിൾ, കൃഷ്ണ കുമാർ, അഷ്‌റഫ് മൂവാറ്റുപുഴ, ബാലുക്കുട്ടൻ, നസീർ മുള്ളൂർക്കര, അബ്ദുൽ അസീസ് വെങ്കിട്ട, ഷാജു പത്തനാപുരം, ഗഫൂർ കൊയിലാണ്ടി, ഷഫീറലി, നിസാം, നാസർ കാരകുന്ന് തുടങ്ങിയവർ സംസാരിച്ചു. ജോയിൻറ് ട്രഷറർ യഹ്‌യ കൊടുങ്ങല്ലൂർ നന്ദി രേഖപ്പെടുത്തി.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

