വലിയ പെരുന്നാളിന് റിയാദിൽ എൻ.ആർ.കെ ഫോറം ബിരിയാണി ചലഞ്ച്
text_fieldsഎൻ.ആർ.കെ ഫോറം ട്രഷറർ കുഞ്ഞി കുമ്പള ബിരിയാണി ചലഞ്ച് സംഘാടക സമിതി രൂപവത്കരണ യോഗം ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: തങ്ങളുടേതല്ലാത്ത കാരണങ്ങളാൽ സാമ്പത്തിക ബാധ്യത വന്ന് ജയിലിൽ കഴിയുന്ന നിർധനരായ പ്രവാസികളുടെ മോചനത്തിനായി റിയാദിലെ മുഖ്യധാരാ മലയാളി സംഘടനകളുടെ പൊതുവേദിയായ എൻ.ആർ.കെ ഫോറം ബിരിയാണി ചലഞ്ച് സംഘടിപ്പിക്കുന്നു.
വിപുലമായ സംഘാടക സമിതി രൂപവത്കരിച്ചു. യോഗം ഫോറം ട്രഷറർ കുഞ്ഞി കുമ്പള ഉദ്ഘാടനം ചെയ്തു. പ്രസിഡൻറ് സി.പി. മുസ്തഫ അധ്യക്ഷത വഹിച്ചു. ജനറൽ കൺവീനർ സുരേന്ദ്രൻ കൂട്ടായി സ്വാഗതവും ജോയിൻറ് ട്രഷറർ യഹ്യ കൊടുങ്ങല്ലൂർ നന്ദിയും പറഞ്ഞു.
വിവിധ സംഘടനകളെ പ്രതിനിധീകരിച്ച് ശിഹാബ് കൊട്ടുകാട്, അഡ്വ. അബ്ദുൽ ജലീൽ, അലി ആലുവ, സാലി പുറായിൽ, സുധീർ കുമ്മിൾ, മധു ബാലുശ്ശേരി, രഘുനാഥ് പറശ്ശിനിക്കടവ്, റഫീഖ് മഞ്ചേരി, ഗഫൂർ കൊയിലാണ്ടി, അബ്ദുറഹ്മാൻ ഫറോക്ക്, സലാം പെരുമ്പാവൂർ, ഷാഫി തുവ്വൂർ എന്നിവർ സംസാരിച്ചു.
ടി.എം. അഹ്മദ് കോയ സിറ്റിഫ്ലവർ, നാസർ നെസ്റ്റോ, ബഷീർ പാരഗൺ, സലിം മദീന, മുഷ്താഖ് അൽ റയാൻ, സൂരജ് പാണയിൽ, ശിഹാബ് കൊട്ടുകാട്, ഇബ്രാഹിം സുബ്ഹാൻ, അഷ്റഫ് വേങ്ങാട്, കെ.പി.എം. സാദിഖ്, സെബിൻ ഇക്ബാൽ, സലിം കളക്കര, അബ്ദുല്ല വല്ലാഞ്ചിറ, രഘുനാഥ് പറശ്ശിനിക്കടവ്, മജീദ് ചിങ്ങോലി, ഉസ്മാനലി പാലത്തിങ്ങൽ, വി.കെ. മുഹമ്മദ്, മുജീബ് ഉപ്പട, ടി.വി.എസ്. സലാം, സലിം അർത്തിയിൽ, ഹാരിസ് തലാപ്പിൽ, ജോസഫ് അതിരുങ്കൽ, വിക്രം ലാൽ, സുൾഫിക്കർ, സുഭാഷ്, സിദ്ദിഖ് കല്ലു പറമ്പൻ എന്നിവർ രക്ഷാധികാരികളായും എൻ.ആർ.കെ നേതൃത്വം തന്നെ പ്രധാന ഭാരവാഹികളായുമാണ് സംഘാടക സമിതി രൂപവത്കരിച്ചത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

