നോയ നവാസിന് മുസ്രിസ് എക്സലന്‍സ് അവാര്‍ഡ് സമ്മാനിച്ചു
text_fieldsപ്ലസ് ടുവിന് ഉന്നത വിജയം നേടി തുടര്‍പഠനത്തിനായി നാട്ടിലേക്ക്
മടങ്ങുന്ന നോയ നവാസിനെ മുസ്രിസ് ജിദ്ദ കൂട്ടായ്മ ആദരിച്ചപ്പോൾ
ജിദ്ദ: പ്ലസ്ടുവിന് ഉന്നത വിജയം കരസ്ഥമാക്കി നാട്ടിലേക്ക് തുടര്‍പഠനത്തിന് പോകുന്ന മുസ്രിസ് ജിദ്ദ കൂട്ടായ്മയുടെ എക്സിക്യൂട്ടിവ് അംഗം നവാസ് കുട്ടമംഗലത്തിന്റെ മകള്‍ നോയ നവാസിനെ മുസ്രിസ് എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചു.
മുസ്രിസിന് വേണ്ടി എക്സിക്യൂട്ടിവ് അംഗം ജമാല്‍ വടമായ ഉപഹാരം കൈമാറി. പ്രസിഡന്റ് അബ്ദുസ്സലാം എമ്മാട് അധ്യക്ഷതവഹിച്ചു. മുഖ്യ രക്ഷാധികാരി മുഹമ്മദ് സഗീര്‍ മാടവന, വനിത വിഭാഗം പ്രസിഡന്റ് സുമിത അബ്ദുൽ അസീസ്, കൾചറല്‍ സെക്രട്ടറി ജസീന സാബു, വൈസ് പ്രസിഡന്റ് മുഹമ്മദ് ഷിഹാബ് അയ്യാരില്‍, ട്രഷറര്‍ മുഹമ്മദ് സാബിര്‍, എക്സിക്യൂട്ടിവ് അംഗങ്ങളായ അബ്ദുൽ ഖാദര്‍ കായംകുളം, സന്തോഷ് അബ്ദുൽ കരീം, ഹാരിസ് അഴീക്കോട്, കെ.ആര്. കിരണ്‍, ഹനീഫ സാബു, നവാസ് കുട്ടമംഗലം എന്നിവര്‍ സംബന്ധിച്ചു.
സെക്രട്ടറി അനീസ് എറമംഗലത്ത് സ്വാഗതവും ജോയന്റ് സെക്രട്ടറി സഗീര്‍ പുതിയകാവ് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

