Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലേക്ക് ഇനി​...

സൗദിയിലേക്ക് ഇനി​ പാസ്​പോർട്ടിൽ വിസ പതിക്കില്ല; പകരം ക്യൂ.ആർ കോഡ്​ പതിച്ച ​പ്രിൻറൗട്ട്

text_fields
bookmark_border
Saudi e Visa
cancel

റിയാദ്: സൗദി അറേബ്യയിലേക്കുള്ള തൊഴിൽ, സന്ദർശന, റസിഡൻറ്​ വിസകൾ ഇനി പാസ്പ്പോർട്ടിൽ പതിക്കില്ല. അനുവദിച്ച വിസയുടെ ക്യൂ.ആർ കോഡ് കൃത്യമായി റീഡ് ചെയ്യാൻ കഴിയുന്ന രീതിയിൽ പ്രിൻറ്​ ചെയ്​ത പേപ്പറുമായി എയർപോർട്ടിൽ എത്തിയാൽ മതി എന്ന്​ സൗദി അതോറിറ്റി ഓഫ് ജനറൽ ഏവിയേഷൻ (ഗാക) പുറത്തിറക്കിയ സർക്കുലറിൽ വ്യക്തമാക്കി.

2023 മെയ് ഒന്നു മുതലാണ് പുതിയ സംവിധാനം പ്രാബല്യത്തിലാവുക. ഇന്ത്യക്ക് പുറമെ യു.എ.ഇ, ഈജിപ്ത്, ജോർദാൻ, ഇന്തോനേഷ്യ, ഫിലിപ്പീൻസ്, ബംഗ്ലാദേശ് എന്നീ രാജ്യങ്ങൾക്കാണ്​ ഇത്​ ബാധകം.

പാസ്​പോർട്ടിൽ വിസ സ്​റ്റിക്കർ പതിക്കുന്നതാണ്​ ഒഴിവാക്കിയത്​. പകരം പ്രത്യേക എഫോർ സൈസ് പേപ്പറിൽ വിസ വിവരങ്ങളടങ്ങിയ ക്യൂ.ആർ കോഡ് പതിക്കും. ഇതാണ്​ എയർപോർട്ടുകളിൽ സ്​കാൻ ചെയ്യുക. വിമാന കമ്പനികൾ ഈ തീരുമാനം അനുസരിക്കണമെന്നും ഇല്ലെങ്കിൽ നിയമലംഘനമായി കണക്കാക്കുമെന്നും സർക്കുലറിൽ വ്യക്തമാക്കി.

ഈ വർഷം മുതൽ ഹജ്ജ്​ വിസക്ക് ഏർപ്പെടുത്തിയ അതേ നടപടിക്രമമാണ്​ മറ്റ്​ വിസകളിലും നടപ്പാക്കുകയെന്ന്​ ഡൽഹിയിലെ സൗദി കോൺസു​േലറ്റ്​ വൃത്തങ്ങൾ സൂചിപ്പിച്ചു. പാസ്​പോർട്ടിൽ വിസ സ്​റ്റിക്കർ പതിപ്പിക്കുന്ന സംവിധാനമാണ്​ നിർത്തുന്നത്​. പകരം വിസ വിവരങ്ങളുടെ ക്യൂ.ആർ കോഡ്​ അടങ്ങിയ പ്രിൻറൗട്ട്​ എംബസി, അല്ലെങ്കിൽ കോൺസുലേറ്റിൽനിന്ന്​ നൽകും. അത്​ ഉപയോഗിച്ച്​ യാത്ര ചെയ്യാം.​

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:e VisaVisa stamping
News Summary - Now you can reach Saudi Arabia with e-Visa: Visa stamping system ends
Next Story