നോവലിസ്റ്റ് പി.എം.എ ഖാദർ ഇന്ന് പ്രവാസികളുമായി സംവദിക്കുന്നു
text_fieldsപി.എം.എ. ഖാദർ എഴുതിയ നോവൽ
ജിദ്ദ: ജിദ്ദയിലെ അക്ഷരം വായന വേദി സംഘടിപ്പിക്കുന്ന സാമൂഹിക, സാംസ്കാരിക, സാഹിത്യ പരിപാടിയിൽ ബഹുഭാഷാ പണ്ഡിതനും ‘ബലി’ എന്ന ചരിത്ര നോവൽ രചയിതാവുമായ പി.എം.എ. ഖാദർ പ്രവാസികളുമായി സംവദിക്കുന്നു. ശനിയാഴ്ച വൈകീട്ട് സൗദി സമയം 7.30-ന് നടക്കുന്ന ഓൺലൈൻ പരിപാടിയിൽ വക്കം ഖാദറിെൻറ കുടുംബാംഗങ്ങളിൽ ചിലരുടെ സാനിധ്യവും നവ്യാനുഭവമായി മാറും. വക്കം ഖാദറിെൻറ ചരിത്ര പ്രധാനമായ ഫോട്ടോകളും പരിപാടിയിൽ പ്രദർശിപ്പിക്കും.
ഇന്ത്യൻ സ്വാതന്ത്ര്യ സമരത്തിലെ ത്യാഗനിർഭരമായ ജീവിതത്തിെൻറ ഉടമയും ഐതിഹാസിക ചരിത്രപുരുഷനുമായ വക്കം ഖാദറിെൻറ ജീവതത്തെ ആസ്പദമാക്കി പി.എം.എ. ഖാദർ രചിച്ച നോവലാണ് ബലി. 16 വർഷത്തെ പി.എം.എ ഖാദറിെൻറ ഗവേഷണത്തിെൻറയും അന്വേഷണത്തിെൻറയും ശ്രമഫലമായി രചിച്ചതാണ് ബലി എന്ന ചരിത്രാഖ്യാനം.
വക്കം ഖാദറിെൻറ ജീവിതം, പ്രമേയമാക്കി എഴുതിയ നോവൽ, അതിെൻറ പിന്നാമ്പുറ കഥകളെ കുറിച്ചുമെല്ലാം നോവലിസ്റ്റ് പി.എം.എ. ഖാദർ പ്രവാസികളുമായി സംവദിക്കുമെന്ന് അക്ഷരം വായനവേദി ഭാരവാഹികൾ അറിയിച്ചു.
ന്യൂനപക്ഷ വിഭാഗങ്ങളുടെ സംഭാവനകളെ പൂർണമായും തമസ്കരിച്ചുകൊണ്ട് ഫാഷിസ്റ്റ് ശക്തികൾക്ക് അനുകൂലമായി ഇന്ത്യൻ ചരിത്രം മാറ്റി എഴുതികൊണ്ടിരിക്കുന്ന കാലത്ത്, മാതൃഭൂമിയുടെ സ്വാതന്ത്ര്യത്തിനായി പൊരുതുകയും ധീര രക്തസാക്ഷിയാവുകയും ചെയ്ത വക്കം ഖാദറിനെ പോലുള്ളവരുടെ ജീവചരിത്ര വിവരണങ്ങൾ പുനരാവിഷ്കരിക്കുന്നത് പുതുതലമുറക്ക് പ്രയോജനപ്പെടുമെന്ന് അക്ഷരം വായന വേദി ഭാരവാഹികൾ അഭിപ്രായപ്പെട്ടു. പരിപാടിയുടെ ഒൺലൈൻ ലിങ്കിനായി 0542195476, 0502518018 എന്നീ മൊബൈൽ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണെന്നും ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

