പത്മപുരസ്കാരം സൗദിയിലേക്ക്; നൗഫ് മർവായിക്ക് അംഗീകാരം
text_fieldsന്യൂഡൽഹി/ജിദ്ദ: യോഗയുടെ മാഹാത്മ്യം അറേബ്യയിലെത്തിച്ച നൗഫ് മുഹമ്മദ് അൽ മർവായി എന്ന സൗദി വനിതക്ക് പത്മശ്രീ. അറബ് യോഗ ഫൗണ്ടേഷൻ സ്ഥാപകയും ആയുർവേദത്തിെൻറ പ്രചാരകയുമാണ് ജിദ്ദ സ്വദേശിയായ നൗഫ്. ഇതാദ്യമായാണ് ഒരു സൗദി പൗരന് പത്മ പുരസ്കാരം ലഭിക്കുന്നത്.
ഗൾഫിലെ ആദ്യത്തെ സർട്ടിഫൈഡ് യോഗ ഇൻസ്ട്രക്ടറാണ് 38 കാരിയായ നൗഫ്. സൗദി അറേബയിലെ യോഗ വിപ്ലവത്തിെൻറ പതാകവാഹകയായി അറിയപ്പെടുന്ന നൗഫിന് ഇന്ത്യയുമായി അടുത്ത ബന്ധമാണുള്ളത്. 2009 ൽ സജീവമായി യോഗ പഠിപ്പിക്കുന്ന അവർ 3,000 ലേറെ സ്വദേശികളെ അഭ്യസിപ്പിച്ചിട്ടുണ്ട്. 70 ലേറെ യോഗ പരിശീലകരെയും അവർ സജ്ജരാക്കി. കഴിഞ്ഞ 19 വർഷമായി യോഗയും നാചുറോപ്പതിയും ചെയ്യുന്നുണ്ട്.

സൗദിയിൽ യോഗെയ ജനകീയമാക്കിയ അറബ് യോഗ ഫൗണ്ടേഷൻ 2010ലാണ് നൗഫ് സ്ഥാപിക്കുന്നത്. ഗൾഫ് മേഖലയിലെ ആദ്യ ഒൗദ്യോഗിക യോഗ ഫൗണ്ടേഷനായിരുന്നു ഇത്. ഒാേട്ടാ ഇമ്യൂൺ രോഗവുമായി ജനിച്ച നൗഫ് യോഗയും ആയുർവേദവും കൊണ്ടാണ് അതിെൻറ ബുദ്ധിമുട്ടുകളെ മറികടന്നത്. യോഗയുടെയും ആയുർവേദത്തിെൻറയും ഉള്ളറിവുകൾ തേടി ഇന്ത്യയിലെങ്ങും അവർ പലതവണ സഞ്ചരിച്ചിട്ടുണ്ട്. നിരവധി തവണ കേരളത്തിലുമെത്തി. അറബ് മാർഷൽ ആർട്സ് ഫെഡറേഷൻ സ്ഥാപകൻ മുഹമ്മദ് അൽ മർവായിയുടെ മകളാണ് നൗഫ്.
നൗഫിെൻറ പുരസ്കാര ലബ്ധി പുറത്തുവന്നതോടെ ഇന്ത്യൻ സമൂഹം അവർക്ക് അഭിനന്ദനങ്ങളുമായി രംഗത്തെത്തി. വെള്ളിയാഴ്ച രാവിലെ ജിദ്ദയിലെ ഇന്ത്യൻ കോൺസുലേറ്റിൽ നടന്ന റിപ്പബ്ലിക് ദിനാഘോഷത്തിൽ മുഖ്യാതിഥിയായിരുന്നു അവർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
