ജിദ്ദ റുവൈസിലെ 800 ജീർണിച്ച കെട്ടിടങ്ങൾക്ക് നോട്ടീസ് നൽകി
text_fieldsജിദ്ദ: നഗരത്തിലെ റുവൈസ് ഡിസ്ട്രിക്റ്റിൽ 800 ജീർണിച്ച കെട്ടിടങ്ങൾക്ക് ജിദ്ദ നഗരസഭ നോട്ടീസ് നൽകി. നഗര ശുചീകരണവും പുനരധിവാസ പ്രവർത്തനങ്ങളും പൂർത്തിയാക്കുന്നതിെൻറ ഭാഗമായാണ് നടപടി. അസീസിയ്യ ഉപ മുനിസിപ്പാലിറ്റിയുടെ കീഴിലുള്ള റുവൈസ് പരിസരത്തെ ജീർണിച്ച കെട്ടിടങ്ങളുടെ ഉടമസ്ഥർ ആവശ്യമായ നിയമനടപടികൾ പൂർത്തിയാക്കുന്നതിനായി ഉടമസ്ഥനോ അല്ലെങ്കിൽ നിയമപരമായ പ്രതിനിധിയോ മുനിസിപ്പാലിറ്റിയുടെ ഹെഡ്ക്വാർട്ടേഴ്സിൽ എത്രയും പെട്ടെന്ന് റിപ്പോർട്ട് ചെയ്യണമെന്ന് മുനിസിപ്പാലിറ്റി അറിയിച്ചു. നടപടിക്രമങ്ങൾ പൂർത്തിയാക്കാൻ ദേശീയ തിരിച്ചറിയൽ കാർഡ്, സ്വത്ത് രേഖകൾ, കൂടാതെ കെട്ടിട നിർമാണ പെർമിറ്റ് എന്നിവയുമായാണ് ഉടമകളോ പ്രതിനിധികളോ നഗരസഭാ കാര്യാലയത്തിൽ എത്തേണ്ടതെന്നാണ് അറിയിപ്പ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

