നോട്ടെക് ത്രീ എക്സലൻസി അവാർഡ് ഡോ. ഗൗസൽ അസം ഖാന്
text_fieldsഡോ. ഗൗസൽ അസം ഖാൻ
റിയാദ്: സൗദി അറേബ്യയിലെ വിജ്ഞാന-സാങ്കേതിക രംഗങ്ങളിലെ ശ്രദ്ധേയമായ സംഭാവനകൾ പരിഗണിച്ച് രിസാല സ്റ്റഡി സർക്കിൾ സൗദി ഈസ്റ്റ് നാഷനൽ ഏർപ്പെടുത്തിയ നോട്ടെക് എക്സലൻസി പുരസ്കാരത്തിന് ഡോ. ഗൗസൽ അസം ഖാൻ അർഹനായി.
അൽ അഹ്സ കിങ് ഫൈസൽ യൂനിവേഴ്സിറ്റി അപ്ലൈഡ് മെഡിക്കൽ സയൻസ് കോളജിലെ ക്ലിനിക്കൽ ന്യൂട്രീഷ്യൻ ഡിപ്പാർട്ട്മെൻറ് പ്രഫസറും ചാർട്ടേഡ് സയൻറിസ്റ്റുമാണ് അദ്ദേഹം. ടൈപ്പ് ടു പ്രമേഹത്തിനുള്ള വാക്സിൻ ഉൾപ്പെടെ നിരവധി യു.എസ്. പേറ്റൻറുകൾ ഡോ. ഗൗസൽ അസം ഖാൻ നേടിയിട്ടുണ്ട്. കൂടാതെ, മെറ്റബോളിക് അസന്തുലിതാവസ്ഥകളും എൻഡോതീലിയൽ ഡിസ്ഫങ്ഷനും സംബന്ധിച്ച അദ്ദേഹത്തിെൻറ ഗവേഷണങ്ങൾ അന്താരാഷ്ട്ര ശ്രദ്ധ ആകർഷിച്ചു. ഇൻസുലിൻ റെസിസ്റ്റൻസ്, ത്രോംബോസിസ്, പ്രീ-എക്ലാംപ്സിയ മേഖലകളിലെ സംഭാവനകൾക്ക് ചാർട്ടേഡ് സയൻറിസ്റ്റ്, എഫ്.ആർ.എസ്.ബി, എഫ്.ആർ.എസ്.എം, ഐ.എഫ്.യു.പി.എസ് ഫെലോഷിപ് തുടങ്ങിയ പ്രശസ്ത ബഹുമതികളും അദ്ദേഹം കരസ്ഥമാക്കി.
ലോകമെമ്പാടുമുള്ള ക്ഷണിത പ്രഭാഷണങ്ങളും നൂറിലധികം അന്താരാഷ്ട്ര ഗവേഷണ പ്രബന്ധങ്ങളും ഇന്ത്യ, കാനഡ, സൗദി അറേബ്യ എന്നിവിടങ്ങളിലെ പ്രധാന ഗവേഷണ ഗ്രാൻറുകളും അദ്ദേഹത്തിെൻറ നേട്ടങ്ങളിൽ ഉൾപ്പെടുന്നു.
റിയാദിലെ അസീസിയ്യ ഗ്രേറ്റ് ഇൻറർനാഷനൽ സ്കൂളിൽ നടന്ന നാഷനൽ നോട്ടെക് പ്രദർശന വേദിയിലാണ് പുരസ്കാര പ്രഖ്യാപനം നടന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

