ശ്രദ്ധേയമായി ‘അരികിൽ നീ ഇല്ലാതെ’ സംഗീത ആൽബം
text_fields‘അരികിൽ നീ ഇല്ലാതെ’സംഗീത ആൽബം പോസ്റ്റർ പ്രകാശനം റിയാദിൽ നടന്ന ചടങ്ങിൽ പിന്നണി ഗായകൻ നിസാം അലി നിർവഹിച്ചു
റിയാദ്: പ്രവാസികൾ നിർമിച്ച ‘അരികിൽ നീ ഇല്ലാതെ’എന്ന സംഗീത ആൽബം കാണികളെ ആകർഷിച്ച് മുന്നേറുന്നു. ‘ടുഡേയ്സ് റിയാദി’െൻറ ബാനറിൽ ചിണ്ട പ്രൊഡക്ഷൻ ഒരുക്കിയ ആൽബം നാല് ദിവസത്തിനുള്ളിൽ ഒന്നര ലക്ഷം പേരാണ് കണ്ടത്. യുവ ഗായകൻ സുഐബ് മലക്കാരാണ് ഗാനം ആലപിച്ചത്. എസ്.വി.ജെ രചനയും സംവിധാനവും നിർവഹിച്ചു.
അരുൺ മോഹൻ, സഹീർ റസിയൻ എന്നിവർ സഹസംവിധായകരായി. റിക്കി യോഷിത്തു, അഞ്ജിത്തഹ ബാലകൃഷ്ണൻ എന്നിവർ ആൽബത്തിൽ അഭിനയിച്ചു. സബ്ന ഷബീർ ഗാനരചനയും ജിം പ്രിൻസ് സംഗീത സംവിധാനവും നിർവഹിച്ചു. ആർക് ഓഫ് ഹെവൻ സ്റ്റുഡിയോയിലാണ് റെക്കോഡിങ് നടത്തിയത്. ഷിേൻറാ എഡിറ്റിങ് നിർവഹിച്ചു. ഷഹീർ റസിയൻ, ഷെമി വോക്സ്, അരുൺ കൃഷ്ണ എന്നിവരാണ് മറ്റ് അണിയറ ശിൽപികൾ.
സംഗീത ആൽബത്തിെൻറ പോസ്റ്റർ റിയാദിൽ നടന്ന ചടങ്ങിൽ പിന്നണി ഗായകൻ നിസാം അലി പ്രകാശനം ചെയ്തു. ടുഡേയ്സ് റിയാദ് അഡ്മിൻ സജീർ ചിതറ, സിയാദ് വർക്കല, ഗായകൻ തങ്കച്ചൻ വയനാട്, മാധ്യമപ്രവർത്തകൻ ജയൻ കൊടുങ്ങല്ലൂർ, സാംസ്കാരിക വിദ്യാഭ്യാസ പ്രവർത്തകൻ ഡോ. കെ.ആർ. ജയചന്ദ്രൻ എന്നിവർ ചടങ്ങിൽ ആശംസകൾ നേർന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

