ശ്രദ്ധേയമായി സംസ്‌കൃതി സംവാദ സദസ്സ്
text_fieldsസംസ്‌കൃതി സംഘടിപ്പിച്ച സമകാലിക വർത്തമാനം പരിപാടി അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്യുന്നു
റിയാദ്: നേരിന്റെയും നന്മയുടെയും പക്ഷം ചേരാൻ മാധ്യമങ്ങൾക്ക് കഴിയണമെന്നും താൽപര്യങ്ങളുടെ പേരിൽ പക്ഷപാതിത്വം കാണിക്കുന്നത് നീതീകരിക്കാൻ കഴിയാത്തതാണെന്നും റിയാദ് കെ.എം.സി.സി മലപ്പുറം ജില്ല സംസ്‌കൃതി 'പക്ഷം ചേരുന്ന മാധ്യമ സംസ്കാരം' സംവാദ സദസ്സ് അഭിപ്രായപ്പെട്ടു.
ബത്ഹ അപ്പോളോ ഡിമോറ ഓഡിറ്റോറിയത്തിൽ നടന്ന പരിപാടി ഗ്രേസ് എജുക്കേഷനൽ അസോസിയേഷൻ ജനറൽ സെക്രട്ടറി അഷ്റഫ് തങ്ങൾ ചെട്ടിപ്പടി ഉദ്ഘാടനം ചെയ്തു. ജില്ല പ്രസിഡന്റ് മുഹമ്മദ് വേങ്ങര അധ്യക്ഷത വഹിച്ചു. വാർത്തകളെ മാധ്യമസ്ഥാപനത്തിന്റെ താൽപര്യങ്ങൾക്ക് കഥകളാക്കുന്ന മാധ്യമരീതി ആരോചകമാണെന്ന് അഷ്റഫ് തങ്ങൾ അഭിപ്രായപ്പെട്ടു. അസത്യങ്ങൾ പ്രചരിപ്പിക്കപ്പെടുന്ന സത്യാനന്തര കാലത്ത് വലിയ ജാഗ്രത ഉണ്ടാവണമെന്ന് ഒ.ഐ.സി.സി പ്രതിനിധി നൗഫൽ ചൂണ്ടിക്കാട്ടി.
ഒറ്റപ്പെട്ട സംഭവങ്ങളുടെ പേരിൽ മൊത്തം റദ്ദ് ചെയ്യാൻ കഴിയില്ലെന്ന് റിയാദ് ഇന്ത്യൻ മീഡിയ ഫോറം ഭാരവാഹി വി.ജെ. നസ്രുദ്ദീൻ പറഞ്ഞു.
എം.ടി. അബ്ദുല്ല മുസ്‍ലിയാരെമാധ്യമങ്ങൾ നേരിട്ട രീതി പ്രതിഷേധാർഹമാണെന്നും അധ്യാപകനായ ശശികുമാർ നടത്തിയ ലൈംഗിക പീഡനം നിസ്സാരവത്കരിച്ചത് പക്ഷപാതിത്വമാണെന്നും സമസ്ത ഇസ്‍ലാമിക് സെന്റർ പ്രതിനിധി ഷാഫി തുവ്വൂർ അഭിപ്രായപ്പെട്ടു.
ശബരിമല വിഷയത്തിലായാലും മാധ്യമ വിലക്കിലായാലും ലീഗ് നിലപാടുകൾ നീതി നിഷേധത്തിനെതിരെയാണെന്നും അത്തരം പോരാട്ടങ്ങൾ തുടരുമെന്നും കെ.എം.സി.സി പ്രതിനിധി സത്താർ താമരത്ത് സൂചിപ്പിച്ചു. ഇസ്‌ലാം വിരുദ്ധത പ്രചരിപ്പിക്കാൻ പല മാധ്യമങ്ങളും കാണിക്കുന്ന താൽപര്യം അമിതമാണെന്ന് റിയാദ് ഇന്ത്യൻ ഇസ്‌ലാഹി സെന്റർ പ്രതിനിധി അഡ്വ. ജലീൽ അഭിപ്രായപ്പെട്ടു.
ഇന്ത്യൻ പശ്ചാത്തലത്തിൽ നിർമിക്കപ്പെടുന്ന വാർത്തകളുടെ ആഘാതം എത്ര മാത്രമാണെന്ന് സംഘ്പരിവാർ സ്വാധീനം ബോധ്യപ്പെടുത്തുന്നുണ്ടെന്നും ഇതിന്റെ അനുകരണങ്ങൾ കേരളത്തിലേക്കും പകരുന്നു എന്നത് യാഥാർഥ്യമാണെന്നും പ്രവാസി സാംസ്കാരിക വേദി ഭാരവാഹി ബാരിഷ് ചെമ്പകശ്ശേരി പറഞ്ഞു.
മതപരവും ഭൗതികവുമായ വിദ്യാഭ്യാസം നേടാൻ പ്രോത്സാഹനം നൽകിയ മതമാണ് ഇസ്‌ലാമെന്ന് ജില്ല കെ.എം.സി.സി വനിതവിഭാഗം ഭാരവാഹി അഷീഖ ഉലുവാൻ പറഞ്ഞു. കെ.എം.സി.സി സൗദി നാഷനൽ കമ്മിറ്റി സെക്രട്ടേറിയറ്റ് അംഗങ്ങളായ കെ.കെ. കോയാമു ഹാജി, ശുഹൈബ് പനങ്ങാങ്ങര, ജില്ല ഭാരവാഹികളായ കുഞ്ഞിപ്പ തവനൂർ, റഫീഖ് മഞ്ചേരി, യൂനുസ് സലീം താഴെക്കോട്, ഹമീദ് ക്ലാരി, യൂനുസ് കൈതക്കോടൻ, ഇഖ്ബാൽ തിരൂർ എന്നിവർ സംസാരിച്ചു. സംസ്‌കൃതി കൺവീനർ ഷാഫി മാസ്റ്റർ ചിറ്റത്തുപാറ സ്വാഗതവും മുനീർ വാഴക്കാട് നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

