ഫേസ്ബുക്കിൽ കണ്ട ഷുക്കൂർ അല്ല 22 വർഷം മുമ്പ് കാണാതായത്
text_fieldsഗൾഫ് മാധ്യമം പ്രസിദ്ധീകരിച്ച വാർത്ത
ദമ്മാം: മരുഭൂമിയിൽ 22 വർഷം മുമ്പ് കാണാതായ എറണാകുളം, ആലുവ സ്വദേശി ഇടയപുറം കൊടവത്ത് വീട്ടിൽ ഷുക്കൂറിനെയല്ല ഫേസ്ബുക്കിൽ കെണ്ടത്തിയതെന്ന് ഗൾഫിലും നാട്ടിലുമുള്ള നിരവധി പേർ 'ഗൾഫ് മാധ്യമ'ത്തെ അറിയിച്ചു.
നേരേത്ത വാദി ദവാസിറിലെ ഒരു ബഖാലയിൽ ജോലി ചെയ്തിരുന്ന മലപ്പുറം വാഴക്കാട് ആക്കോട് സ്വദേശി കുറുന്തോട്ടത്തിൽ അബ്ദുൽ ഷുക്കൂറിേൻറതാണ് ഫേസ്ബുക്ക് പ്രൊഫൈലെന്നും അവർ വ്യക്തമാക്കി. ഇദ്ദേഹം രണ്ടു വർഷം മുമ്പ് സൗദിയിലെ പ്രവാസം അവസാനിപ്പിച്ച് നാട്ടിലേക്ക് മടങ്ങിയിരുന്നു. ഇപ്പോൾ നാട്ടിലുള്ള ഇദ്ദേഹത്തിെൻറ ബന്ധുക്കളും ഇക്കാര്യം സ്ഥിരീകരിച്ചു. 22 വർഷം മുമ്പ് കാണാതായ മകനെ കണ്ടെത്താൻ വേണ്ടിയുള്ള കുടുംബത്തിെൻറ അന്വേഷണം തുടരുന്നതും അതിനിടയിൽ ഇങ്ങനെയൊരാൾ ജീവിച്ചിരിക്കുെന്നന്നും ഫേസ്ബുക്കിൽ കണ്ടെത്തിയെന്നുമുള്ള വിവരം കിട്ടിയതും സംബന്ധിച്ച് 'ഗൾഫ് മാധ്യമം' കഴിഞ്ഞ ദിവസം പ്രസിദ്ധീകരിച്ച വാർത്ത വ്യാപകമായി ഷെയർ ചെയ്യപ്പെട്ടിരുന്നു. അബ്ദുൽ ഷുക്കൂറിനെ കണ്ടെത്താനുള്ള ശ്രമത്തിൽ നിരന്തരമായി ഇടപെട്ടിരുന്ന സാമൂഹിക പ്രവർത്തകനുമായ തൃശൂർ സ്വദേശി കബീറാണ് ഫേസ്ബുക്കിൽ കണ്ട വിവരം കുടുംബത്തെ അറിയിച്ചത്.
ഇതിനെത്തുടർന്നാണ് വീട്ടുകാർ നൽകിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ 'ഗൾഫ് മാധ്യമം' വാർത്ത പ്രസിദ്ധീകരിച്ചത്. നേരേത്ത ഇയാളെ കണ്ടെത്താൻ നടത്തിയ ശ്രമങ്ങൾ പരാജയപ്പെട്ടിരുന്നെങ്കിലും വാർത്ത പ്രസിദ്ധീകരിച്ചതോടെ നിരവധി ആൾക്കാരാണ് ഇതുമായി ബന്ധപ്പെട്ട വിവരങ്ങളുമായി പത്ര ഓഫിസിലേക്ക് വിളിച്ചത്. ഫോട്ടോയിൽ കാണുന്ന അബ്ദുൽ ഷുക്കൂർ വാദി ദവാസിറിലെ ബഖാലയിൽ ജോലിചെയ്തിരുന്നതായി അദ്ദേഹത്തിെൻറ മാതൃസഹോദരിയുടെ മകൻ മുഹമ്മദ് ബഷീർ അറിയിച്ചു.
ഒരു പെരുന്നാളിന് തെൻറ കാറിനു സമീപം നിന്നെടുത്ത ഫോേട്ടായാണ് ഫേസ്ബുക്കിൽ പോസ്റ്റ് ചെയ്തിരിക്കുന്നതെന്നും ബഷീർ പറഞ്ഞു. അബ്ദുൽ ഷുക്കൂർ എല്ലാ ദിവസവും ദീർഘ ദൂരം നടക്കുകയും കാണുന്നവരുമൊക്കെയായി ചങ്ങാത്തം സ്ഥാപിക്കുകയുമൊക്കെ ചെയ്യുമായിരുന്നതിനാൽ വാദി ദവാസിറിലെ മലയാളികൾക്കിടയിൽ ഇദ്ദേഹം സുപരിചിതനാണ്. തെൻറ അടുത്തും ഇദ്ദേഹം വാരാറുണ്ടായിരുന്നുവെന്ന് വാദിദവാസിറിലെ മുൻ പ്രവാസിയായ ഉസ്മാൻ പറഞ്ഞു. ഫേസ്ബുക്കിൽ കണ്ടെത്തിയത് തങ്ങൾ തിരയുന്ന 22 വർഷം മുമ്പ് കാണാതായ മകനല്ലെന്നറിഞ്ഞതോടെ ആലുവ സ്വദേശി അബ്ദുൽ ഷുക്കൂറിെൻറ ഉപ്പ മുഹമ്മദ് കാസിമും ഉമ്മ ഫാത്തിമയും ആകെ തളർന്നിരിക്കുകയാണ്. അന്വേഷിച്ചന്വേഷിച്ച് തളർന്നപ്പോൾ ഇനിയവനെ പരലോകത്തുവെച്ച് മാത്രമേ കാണൂ എന്ന് വിശ്വസിക്കാൻ ശ്രമിക്കുകയായിരുന്നു.
അപ്പോഴാണ് അവൻ ജീവിച്ചിരിക്കുന്നു എന്നവിവരം അറിയുന്നത്. അവൻ വന്നു എന്ന് സ്വപ്നം കാണുക കൂടി ചെയ്തതോടെ പ്രതീക്ഷ വർധിക്കുകയായിരുന്നു എന്നും ഉപ്പ മുഹമ്മദ് കാസിം പറയുന്നു. പേക്ഷ, അതിപ്പോൾ ഇങ്ങനെയായെന്ന് ഒരു ദീർഘനിശ്വാസത്തോടെ അദ്ദേഹം പറഞ്ഞു.
ഷുക്കൂർ സൗദിയിൽ എത്തിയെന്ന് പറയുന്ന കാലത്ത് വിരലടയാളം രേഖപ്പെടുത്തുന്ന സംവിധാനം ഉണ്ടായിരുന്നില്ല. അതുകൊണ്ടാണ് ഇദ്ദേഹത്തെ കണ്ടെത്താൻ തടസ്സമാകുന്നത്. എങ്കിലും സൗദിയിലുള്ള സാമൂഹിക പ്രവർത്തകർ ഷുക്കൂറിനെ കണ്ടെത്താനുള്ള ശ്രമത്തിൽ പങ്കാളിയാകുമെന്ന് 'ഗൾഫ് മാധ്യമ'ത്തെ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

