ശമ്പളമില്ലാതെ ദുരിതത്തിലായ തമിഴ്നാട് സ്വദേശികള്‍ നാടണഞ്ഞു
text_fieldsറിയാദ്: ജോലി ചെയ്ത കാലത്തെ ശമ്പളത്തിനുവേണ്ടി ഒന്നര വര്‍ഷം നിയമപോരാട്ടം നടത്തിയ തമിഴ്നാട് സ്വദേശികള്‍ മടങ്ങി. കോടതിയുടെ തീരുമാന പ്രകാരം സ്പോണ്‍സറില്‍ നിന്ന് ശമ്പളവും ആനുകൂല്യങ്ങളും കൈപ്പറ്റിയാണ് രണ്ട് തൊഴിലാളികളും തിരിച്ചുപോയത്. കോടതി വിധി മാസങ്ങള്‍ക്ക് മുമ്പേ അനുകൂലമായി വന്നെങ്കിലും അത് നടപ്പാക്കാന്‍ വിസമ്മതിച്ച സ്പോണ്‍സറുടെ നിലപാട് മൂലം മടക്കയാത്ര അനിശ്ചിതത്തിലായ തൊഴിലാകള്‍ക്ക് മലയാളി സാമൂഹിക പ്രവര്‍ത്തകന്‍െറ ഇടപെടലാണ് സഹായകമായത്.
സ്പോണ്‍സര്‍ നടത്തിയിരുന്ന ബൂഫിയയിലായിരുന്നു ഇരുവര്‍ക്കും ജോലി. കച്ചവടം മോശമായപ്പോള്‍ ഒന്നര വര്‍ഷം മുമ്പ് ബൂഫിയ അടച്ചു. വേണമെങ്കില്‍ മേല്‍വാടകക്കെടുത്ത് നടത്തിക്കൊള്ളാന്‍ സ്പോണ്‍സര്‍ നിര്‍ദേശിച്ചു. അതിന് വിസമ്മതിച്ചപ്പോള്‍ അതുവരെയുള്ള ശമ്പളം പോലും കൊടുക്കാതെ ഇരുവരേയും പുറത്താക്കി. ഷാനവാസ് രാമഞ്ചിറയുടെ സഹായത്തോടെ ലേബര്‍ കോടതിയില്‍ കേസ് നല്‍കി. പ്രാഥമിക ഘട്ടത്തില്‍ തന്നെ കോടതിയില്‍ ഹാജരാവുകയും ഒരാളുടെ ശമ്പളം നല്‍കുകയും അടുത്തയാളുടേത് ഉടന്‍ എത്തിക്കാമെന്ന് അറിയിക്കുകയും ചെയ്ത സ്പോണ്‍സര്‍ കേസിന്‍െറ തുടര്‍നടപടികള്‍ അവസാനിപ്പിച്ചെന്ന് കണ്ടതോടെ വാക്കുപാലിക്കാതെ രക്ഷപ്പെട്ടു. ശമ്പളം നല്‍കാനോ നാട്ടിലേക്ക് തിരിച്ചയക്കുന്നതിനുള്ള നടപടികള്‍ സ്വീകരിക്കാനോ തയാറായില്ല. തുടര്‍ന്ന് കേസ് മേല്‍കോടതിയില്‍ ഫയല്‍ ചെയ്തു. പലതവണ സമന്‍സ് അയച്ചിട്ടും അദ്ദേഹം ഹാജരായില്ല. ഒടുവില്‍ അദ്ദേഹത്തിനുള്ള എല്ലാ ഗവണ്‍മെന്‍റ് സേവനങ്ങളും നിറുത്തിവെക്കാന്‍ തീരുമാനിച്ചു. ഇതൊന്നും ചെവിക്കൊള്ളാന്‍ തയാറാവാത്ത തൊഴിലുടമ തന്‍െറ അക്കൗണ്ടില്‍ നിന്ന് ശമ്പള കുടിശികയും കോടതി ചെലവിനുള്ള പണവും പിന്‍വലിക്കാന്‍ കോടതി തീരുമാനിച്ചതോടെ വഴങ്ങി.
എക്സിറ്റ് അടിച്ച പാസ്പോര്‍ട്ടും ശമ്പളവും മറ്റുമായി കോടതിയിലത്തെിയ സ്പോണ്‍സര്‍ എല്ലാ തീരുമാനങ്ങളും അനുസരിച്ചു. തൊഴിലാളികള്‍ നാട്ടിലേക്ക് മടങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
