Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_right‘എ​െൻറ പേരിൽ വേണ്ട’...

‘എ​െൻറ പേരിൽ വേണ്ട’ പ്രതിഷേധ കൂട്ടായ്​മ സംഘടിപ്പിച്ചു

text_fields
bookmark_border
റിയാദ്​: പശുസംരക്ഷണത്തി​​െൻറ പേരിൽ ഇന്ത്യയിൽ നടക്കുന്ന അക്രമങ്ങൾക്കെതിരെ ‘എ​​െൻറ പേരിൽ വേണ്ട’ എന്ന ഹാഷ്​ ടാഗിൽ ആഗോളതലത്തിൽ നടന്നുവരുന്ന കാമ്പയി​​െൻറ ഭാഗമായി റിയാദിലും പ്രതിഷേധ പരിപാടി സംഘടിപ്പിച്ചു. 
മുസ്​ലിങ്ങൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കുമെതിരെ സംഘ്​പരിവാർ ശക്തികളുടെ നേതൃത്വത്തിൽ ആൾക്കൂട്ടങ്ങൾ നടത്തിക്കൊണ്ടിരിക്കുന്ന അക്രമസംഭവങ്ങളിൽ പ്രതിഷേധിക്കുന്നതിനും ഇന്ത്യയിൽ നടക്കുന്ന പ്രതിഷേധങ്ങൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിക്കാനുമാണ്​ ജനാധിപത്യത്തിലും മതേതരത്വത്തിലും വിശ്വസിക്കുന്ന പ്രവാസികളുടെ കൂട്ടായ്മയാണ്​ സമ്മേളനം നടത്തിയത്​. 
പ്രശസ്ത നോവലിസ്​റ്റും മനുഷ്യാവകാശ പ്രവർത്തകയുമായ സാറാ ജോസഫ് ഫോൺ ഇൻ വഴി പരിപാടി ഉദ്ഘാടനം ചെയ്തു. ആർ. മുരളീധരൻ അധ്യക്ഷത വഹിച്ചു. ഇന്ത്യയിൽ വർഗീയശക്തികൾ മുസ്​ലിങ്ങൾക്കും ദലിതർക്കും ന്യൂനപക്ഷങ്ങൾക്കും സ്ത്രീകൾക്കും എതിരെ  നടത്തിക്കൊണ്ടിരിക്കുന്ന അക്രമപ്രവർത്തനങ്ങൾ സഹിക്കാവുന്നതിലും അപ്പുറം എത്തിയെന്നും ഇത് ചെറുക്കുന്നതിന് രാഷ്​ട്രീയത്തിനും മതത്തിനും അതീതമായി ആബാലവൃദ്ധം ജനങ്ങളും മുന്നോട്ടുവരണമെന്നും സാറാ ജോസഫ് ആഹ്വാനം ചെയ്തു. 
രാജ്യത്ത് സാമ്പത്തിക മേഖലയിൽ വന്നുകൊണ്ടിരിക്കുന്ന മാറ്റം അടിമത്തത്തിലേക്കും കോർപ്പറേറ്റിസത്തിലേക്കുമാണ് നയിച്ചുകൊണ്ടിരിക്കുന്നതെന്നും എതിർക്കുന്നവരെ ഭരണകൂടത്തി​​െൻറ മെഷിനറി ഉപയോഗിച്ചുകൊണ്ട് അടിച്ചമർത്തിക്കൊണ്ടിരിക്കുകയാണെന്നും അവർ ആരോപിച്ചു. ഇന്ത്യയിൽ ജനിച്ചുവളർന്ന ഓരോ വ്യക്തിക്കും ജാതിമതഭേദമന്യേ ഭരണഘടന ഉറപ്പുതരുന്ന എല്ലാ അവകാശങ്ങൾക്കും അർഹതയുണ്ടെന്നും സാറാ ജോസഫ് കൂട്ടിച്ചേർത്തു. ലത്തീഫ് തെച്ചി വായിച്ച പ്രതിജ്ഞാവാചകങ്ങൾ സദസ്​ ഏറ്റുചൊല്ലി. 
എസ്​.വി അർശുൽ അഹ്​മദ്, ഷാജു ജോർജ്ജ്, ലത്തീഫ് ഓമശ്ശേരി, കബീർ കിളിമംഗലം, ഡൊമിനിക് സൈമൺ, സാദുദ്ദീൻ സ്വലാഹി, കെ.പി ഹരികൃഷ്ണൻ, ഖമർബാനു അബ്​ദുസ്സലാം, ഹാരിസ് വഡാഡ്, അശ്​റഫ് രാമപുരം, അബ്​ദുൽ അസീസ് കോഴിക്കോട്, ഫിറോസ് പുതുക്കോട്, ഡോ. ശാഹുൽ ഹമീദ്​, റഹീം പാലത്ത്, വി.ജെ നസ്​റുദ്ദീൻ, ഖലീൽ പാലോട്, ലത്തീഫ് തെച്ചി എന്നിവർ സംസാരിച്ചു. 
യോഗത്തിന് മുന്നോടിയായി ഫോട്ടോ, ഡോക്യൂമ​െൻററി പ്രദർശനങ്ങൾ എന്നിവ നടന്നു. ഹിബ അബ്​ദ​ുസ്സലാം  കവിതാലാപനം നടത്തി. ഉബൈദ് എടവണ്ണ സ്വാഗതവും മാള മുഹിയുദ്ദീൻ നന്ദിയും പറഞ്ഞു.
Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulf newsmalayalam newsnot in my name
News Summary - not in my name saudi arabia-gulf news
Next Story