നോർക്ക സേവനങ്ങൾ: രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ച് സീഫ്
text_fieldsസീഫ് സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്
ദമ്മാം: ദമ്മാമിലെ എറണാകുളം ജില്ല പ്രവാസി കൂട്ടായ്മയായ സൗദി എറണാകുളം എക്സ്പാട്രിയേറ്റ്സ് ഫെഡറേഷൻ (സീഫ്), നോർക്ക ഐഡി കാർഡ്, പ്രവാസി ക്ഷേമനിധി, നോർക്ക കെയർ രജിസ്ട്രേഷൻ , ലോക കേരളം ഓൺലൈൻ തുടങ്ങിയ സേവനങ്ങൾക്കായി ദമ്മാം ലുലുമാളിൽ ക്യാമ്പ് സംഘടിപ്പിച്ചു.
നോർക്കയുടെ വിവിധ സേവനങ്ങൾക്കായി 100 ഓളം പേർ രജിസ്റ്റർ ചെയ്തു. കേരള സർക്കാരിന്റെ വിവിധ പ്രവാസി ക്ഷേമ പദ്ധതികൾ പരിചയപ്പെടുത്താനായി ലോക കേരളസഭ അംഗങ്ങൾ ദമ്മാമിൽ സംഘടിപ്പിച്ച ബോധവത്കരണ പരിപാടിയുടെ തുടർച്ചയായി വിവിധ സംഘടനകളുടെ നേതൃത്വത്തിൽ ഇത്തരം രജിസ്ട്രേഷൻ ക്യാമ്പുകൾക്ക് തുടക്കം കുറിച്ചിട്ടുണ്ട്. ജിബി തമ്പി ക്യാമ്പ് കോഓഡിനേറ്റർ ആയിരുന്നു. സക്കീർ അടിമ, അഡ്വ.നിജാസ്, ലിൻസൻ ദേവസ്സി, മായ ജിബി, അഷ്റഫ് ആലുവ, സുനിൽ മുഹമ്മദ്, ഷറഫുദ്ദീൻ, അൻവർ അമ്പാടൻ, നാസർ കാദർ എന്നിവർ പരിപാടിക്ക് നേതൃത്വം നൽകി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

