Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightപ്ര​വാ​സി​ക​ൾ​ക്ക്...

പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ

text_fields
bookmark_border
പ്ര​വാ​സി​ക​ൾ​ക്ക് കൈ​ത്താ​ങ്ങാ​യി നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ
cancel
camera_alt

പി.​സി.​എ​ഫ് റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി സം​ഘ​ടി​പ്പി​ച്ച നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ

റി​യാ​ദ്: റി​യാ​ദി​ലെ പ്ര​വാ​സി​ക​ൾ​ക്കാ​യി പീ​പ്പി​ൾ​സ്​ ക​ൾ​ച്ച​റ​ൽ ഫോ​റം (പി.​സി.​എ​ഫ്) റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ൻ സം​ഘ​ടി​പ്പി​ച്ചു.

സു​ലൈ​മാ​നി​യ​യി​ലെ മ​ല​സ് ഫാ​മി​ലി റ​സ്​​റ്റോ​റ​ൻ​റി​ൽ വെ​ച്ച് ന​ട​ന്ന വി​പു​ല​മാ​യ ഈ ​പ​രി​പാ​ടി​യി​ൽ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ നി​ഹാ​സ് പാ​നൂ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നി​സാ​ർ കൊ​ച്ചാ​ല​മൂ​ട് ഉ​ദ്​​ഘാ​ട​നം നി​ർ​വ​ഹി​ച്ചു. പ്ര​വാ​സി​ക​ൾ നേ​രി​ടു​ന്ന പ്ര​ധാ​ന പ്ര​തി​സ​ന്ധി​ക​ളി​ലൊ​ന്നി​നെ​ക്കു​റി​ച്ചു​ള്ള ശ​ക്ത​മാ​യ ച​ർ​ച്ച​ക​ളും യോ​ഗ​ത്തി​ൽ ഉ​യ​ര്‍ന്നു​വ​ന്നു. പ്ര​വാ​സി വെ​ൽ​ഫെ​യ​ർ സ്കീ​മി​െൻറ പെ​ൻ​ഷ​ൻ വി​ത​ര​ണം മൂ​ന്നു​മാ​സ​ത്തി​ലേ​റെ​യാ​യി മു​ട​ങ്ങി​ക്കി​ട​ക്കു​ന്ന​തി​ൽ യോ​ഗം അ​തി​യാ​യ ഉ​ത്ക​ണ്ഠ രേ​ഖ​പ്പെ​ടു​ത്തി. അ​ർ​ഹ​രാ​യ പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കാ​നു​ള്ള കു​ടി​ശ്ശി​ക പെ​ൻ​ഷ​ൻ എ​ത്ര​യും വേ​ഗം വി​ത​ര​ണം ചെ​യ്യു​ന്ന​തി​നാ​യി ബ​ന്ധ​പ്പെ​ട്ട അ​ധി​കൃ​ത​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി​ക​ൾ സ്വീ​ക​രി​ക്ക​ണ​മെ​ന്ന് യോ​ഗം പ്ര​മേ​യ​ത്തി​ലൂ​ടെ ആ​വ​ശ്യ​പ്പെ​ട്ടു.

ഏ​റെ പ്ര​യോ​ജ​ന​പ്ര​ദ​മാ​യ നോ​ർ​ക്ക ര​ജി​സ്ട്രേ​ഷ​ൻ കാ​മ്പ​യി​ന് പി.​സി.​എ​ഫ് ഉ​പ​ദേ​ശ​ക സ​മി​തി അം​ഗം അ​ബ്​​ദു​ൽ അ​സീ​സ് തേ​വ​ല​ക്ക​ര​യും ജി.​കെ.​പി.​എ ഭാ​ര​വാ​ഹി ശ​രീ​ഫും നേ​രി​ട്ട് നേ​തൃ​ത്വം ന​ൽ​കി.

കാ​മ്പ​യി​െൻറ ന​ട​ത്തി​പ്പി​നാ​യി പി.​സി.​എ​ഫ് നേ​താ​ക്ക​ളാ​യ സ​ലാം മ​ല​സ്, ന​ജു​മു​ദ്ധീ​ൻ പൊ​ന്മു​ണ്ടം, ഹാ​രി​സ് മ​ണ്ണ​ഞ്ചേ​രി, സു​ധീ​ർ കേ​ര​ള​പു​രം എ​ന്നി​വ​ർ അ​ണി​യ​റ​യി​ൽ സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:gulfnewsSaudi Arabiagulfnewsmalayalam
News Summary - NORKA registration campaign to help expatriates
Next Story