വയനാടൻ പ്രവാസി അസോ. നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്
text_fieldsവയനാടൻ പ്രവാസി അസോസിയേഷൻ സംഘടിപ്പിച്ച നോർക്ക രജിസ്ട്രേഷൻ ക്യാമ്പ്
റിയാദ്: വയനാട്ടുകാരായ പ്രവാസികൾക്ക് വേണ്ടി റിയാദിലെ വയനാടൻ പ്രവാസി അസോസിയേഷൻ നോർക്ക രജിസ്ട്രേഷൻ ക്യാമ്പ് സംഘടിപ്പിച്ചു. മദീന ഹൈപ്പർമാർക്കറ്റ് ഓഡിറ്റോറിയത്തിൽ ഒരുക്കിയ പരിപാടി പ്രസിഡൻറ് കുഞ്ഞിമുഹമ്മദ് ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി വർഗീസ് പൂക്കോളയുടെ നേതൃത്വം നൽകി. ക്യാമ്പിൽ 230-ഓളം വയനാട്ടുകാർ നോർക്ക രജിസ്ട്രേഷൻ പൂർത്തിയാക്കി കാർഡുകൾ കൈപ്പറ്റാൻ ആരംഭിച്ചു.
പതിറ്റാണ്ടുകൾ പ്രവാസം നയിച്ചിട്ടും നോർക്ക തിരിച്ചറിയൽ കാർഡ് ഇതുവരെ ലഭിക്കാത്ത അനവധി പേർ ഈ ക്യാമ്പിെൻറ സഹായം തേടി. കമ്മിറ്റിയംഗങ്ങളായ സുരേഷ് കുമാർ, ബിനു തോമസ്, ഷിനോജ് ജേക്കബ് ഉപ്പുവീട്ടിൽ, ബിജു തോമസ്, ശാക്കിർ ഹുസൈൻ, നിഖിൽ, മുസ്തഫ കുന്നമ്പറ്റ, നിജാസ്, ജിതേഷ്, സുമിത്, രാജീദ് കുന്നത്ത്, രഹ്ന രാജീദ്, മുത്തലിബ് കാര്യമ്പാടി, അർജുൻ വയനാട്, രക്ഷാധികാരി റോയി പുൽപള്ളി എന്നിവർ നടത്തിയ സജീവ ഇടപെടലുകൾ ക്യാമ്പിനെ കൂടുതൽ ഫലപ്രദമാക്കി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

