Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോർക്ക ലോക കേരളസഭ ചാർട്ടേഡ് വിമാനം പുറപ്പെട്ടു

text_fields
bookmark_border
നാലു കൈക്കുഞ്ഞുങ്ങളും 15 കുട്ടികളും 159 മുതിർന്നവരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്
നോർക്ക ലോക കേരളസഭ ചാർട്ടേഡ് വിമാനം പുറപ്പെട്ടു
cancel
camera_alt

ചാർ​േട്ടഡ്​ വിമാനം ഒരുക്കിയ നോർക്ക ലോക കേരളസഭ ദമ്മാം ഘടകം പ്രവർത്തകർ

ദമ്മാം: ദമ്മാം ജയിലിൽനിന്ന്​ മോചിതരായ 17 ഇന്ത്യക്കാർ ഉൾപ്പെടെ 178 യാത്രക്കാരുമായി നോർക്ക ലോക കേരളസഭയുടെ 15ാമത്തെ ചാർട്ടേഡ് വിമാനം കഴിഞ്ഞദിവസം ദമ്മാം കിങ്​ ഫഹദ് വിമാനത്താവളത്തിൽനിന്ന്​ കൊച്ചിയിലേക്ക് പറന്നു.

സൗദി അറേബ്യയിലെ ഏറ്റവും കുറഞ്ഞ ചാർ​േട്ടഡ് വിമാനടിക്കറ്റ് നിരക്കായ 950 റിയാലായിരുന്നു നിരക്കായി ഇൗടാക്കിയത്​. നാലു കൈക്കുഞ്ഞുങ്ങളും 15 കുട്ടികളും 159 മുതിർന്നവരുമായിരുന്നു വിമാനത്തിൽ ഉണ്ടായിരുന്നത്. പ്രവാസി സംഘടനകളുടെയും ഇന്ത്യൻ എംബസിയുടെയും ശ്രമഫലമായി ജയിൽമോചിതരായ 17 ഇന്ത്യക്കാരും യാത്രക്കാരുടെ കൂട്ടത്തിൽ ഉണ്ടായിരുന്നു. ഇതിൽ വിമാനടിക്കറ്റ് എടുക്കാൻ പണമില്ലാത്ത ചിലരെ സൗജന്യമായാണ് കൊണ്ടുപോയത്. ലോക കേരളസഭ അംഗങ്ങളും വളൻറിയർമാരും യാത്രക്കാരെ സഹായിക്കാൻ വിമാനത്താവളത്തിൽ എത്തി. നോർക്ക ലോക കേരളസഭയുടെ നേതൃത്വത്തിൽ മൂന്നു മാസത്തിനുള്ളിൽ 15 ചാർട്ടേഡ് വിമാനങ്ങൾ ദമ്മാമിൽനിന്ന്​ കൊച്ചിയിലേക്കും കോഴിക്കോേട്ടക്കും സർവിസ് നടത്തിയിരുന്നു.

Show Full Article

Don't miss the exclusive news

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

Next Story