Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനോ​ർ​ക്ക ഹെ​ൽ​പ്​...

നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്​​ക്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഔ​പ​ചാ​രി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു

text_fields
bookmark_border
നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്​​ക്​ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഔ​പ​ചാ​രി​ക​മാ​യി അ​വ​സാ​നി​പ്പി​ച്ചു
cancel
camera_alt

നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക്കി​െൻറ ഓ​ൺ​ലൈ​നി​ൽ ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം

ദ​മ്മാം: കോ​വി​ഡ​നെ തു​ട​ർ​ന്ന്​ ദു​രി​ത​ത്തി​ലാ​യ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​വാ​സി​ക​ളെ സ​ഹാ​യി​ക്കാ​നാ​യി അ​ഞ്ച്​ മാ​സ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക്കി​െൻറ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഔ​പ​ചാ​രി​ക​മാ​യി അ​വ​സാ​നി​ച്ച​താ​യി ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു. ഓ​ൺ​ലൈ​നാ​യി ന​ട​ന്ന സ​മാ​പ​ന​സ​മ്മേ​ള​നം നോ​ർ​ക്ക റൂ​ട്ട്സ് ​െറ​സി​ഡ​ൻ​റ്​ വൈ​സ് ചെ​യ​ർ​മാ​ൻ കെ. ​വ​ര​ദ​രാ​ജ​ൻ ഉ​ദ്​​ഘാ​ട​നം ചെ​യ്തു. ലോ​ക​ത്തെ മ​റ്റേ​തു രാ​ജ്യ​ത്തും ന​ട​ന്ന നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക് പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ക്കാ​ൾ മി​ക​ച്ച രീ​തി​യി​ൽ ഒ​ത്തൊ​രു​മ​യോ​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ കാ​ഴ്ച​െ​വ​ച്ച സൗ​ദി അ​റേ​ബ്യ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക്കി​നെ അ​ദ്ദേ​ഹം അ​ഭി​ന​ന്ദി​ച്ചു. ലോ​ക കേ​ര​ള​സ​ഭാ​ഗം പ​വ​ന​ൻ മൂ​ല​ക്കീ​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

നോ​ർ​ക്ക ഹെ​ൽ​പ്​ ഡെ​സ്ക് ക​ൺ​വീ​ന​ർ ആ​ൽ​ബി​ൻ ജോ​സ​ഫ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. കോ​വി​ഡ് കാ​ര​ണം ജോ​ലി​യും വ​രു​മാ​ന​വും ഇ​ല്ലാ​താ​യ പ്ര​വാ​സി​ക​ൾ​ക്കാ​യി ദ​മ്മാം, ഖോ​ബാ​ർ, അ​ബ്​​ഖൈ​ഖ്, ജു​ബൈ​ൽ, അ​ൽ​അ​ഹ്​​സ എ​ന്നീ പ്ര​ദേ​ശ​ങ്ങ​ളി​ലാ​യി 40 ട​ണി​ല​ധി​കം ഭ​ക്ഷ​ണ​സാ​ധ​ന കി​റ്റു​ക​ളാ​ണ് വി​ത​ര​ണം ചെ​യ്ത​ത്. ക്വാ​റ​ൻ​റീ​നി​ൽ ക​ഴി​ഞ്ഞ പ്ര​വാ​സി​ക​ൾ​ക്കാ​യി മൂ​വാ​യി​ര​ത്തി​ല​ധി​കം ഭ​ക്ഷ​ണ​പ്പൊ​തി​ക​ളും വി​ത​ര​ണം ചെ​യ്തു. വ​ന്ദേ​ഭാ​ര​ത് മി​ഷ​ൻ വി​മാ​ന സ​ർ​വി​സു​ക​ളു​ടെ അ​പ​ര്യാ​പ്ത​ത​യും ചാ​ർ​ട്ടേ​ഡ് വി​മാ​ന​ങ്ങ​ൾ ചു​മ​ത്തി​യ അ​മി​ത ടി​ക്ക​റ്റ് നി​ര​ക്കും പ്ര​വാ​സി​ക​ൾ​ക്ക് നാ​ട്ടി​ലേ​ക്ക്​ മ​ട​ങ്ങു​ന്ന​തി​ന് ത​ട​സ്സ​മാ​യ​പ്പോ​ൾ, വ​ള​രെ കു​റ​ഞ്ഞ നി​ര​ക്കി​ൽ ചാ​ർ​ട്ടേ​ഡ് വി​മാ​ന​സ​ർ​വി​സ് ഏ​ർ​പ്പെ​ടു​ത്തി. ഏ​ഴു വി​മാ​ന​ങ്ങ​ളാ​ണ് നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക് ചാ​ർ​ട്ട​ർ ചെ​യ്തു സ​ർ​വി​സ് ന​ട​ത്തി​യ​ത്. ഹെ​ൽ​പ് ഡെ​സ്ക്കി​െൻറ മെ​ഡി​ക്ക​ൽ വി​ഭാ​ഗം രോ​ഗി​ക​ളാ​യ 250ഒാ​ളം പേ​ർ​ക്ക് മ​രു​ന്നെ​ത്തി​ക്കു​ക​യും 450ഒാ​ളം പേ​ർ​ക്ക് വി​ദ​ഗ്​​ധ ഡോ​ക്​​ട​ർ​മാ​രു​ടെ ഓ​ൺ​ലൈ​ൻ സേ​വ​നം ന​ൽ​കു​ക​യും ചെ​യ്തു.

കോ​വി​ഡ്​ ബാ​ധി​ത​രാ​യ 215 പേ​ർ​ക്ക് കൗ​ൺ​സ​ലി​ങ് ന​ൽ​കു​ക​യു​ണ്ടാ​യി. പ്ര​വാ​സി​ക​ൾ നേ​രി​ട്ട വി​വി​ധ വി​ഷ​യ​ങ്ങ​ൾ ഉ​ന്ന​യി​ച്ച്​ ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി, ഇ​ന്ത്യ​ൻ എം​ബ​സി, ഇ​ന്ത്യ​ൻ വി​ദേ​ശ​കാ​ര്യ​വ​കു​പ്പ്, വ്യോ​മ​യാ​ന വ​കു​പ്പ്, കേ​ര​ള മു​ഖ്യ​മ​ന്ത്രി, എ​യ​ർ ഇ​ന്ത്യ ഡ​യ​റ​ക്ട​ർ എ​ന്നി​വ​ർ​ക്ക​ട​ക്കം 14 നി​വേ​ദ​ന​ങ്ങ​ൾ സ​മ​ർ​പ്പി​ച്ചി​ട്ടു​ണ്ട്. പ്ര​വാ​സി​ക​ൾ​ക്കി​ട​യി​ൽ കോ​വി​ഡി​നെ​പ്പ​റ്റി​യു​ള്ള ബോ​ധ​വ​ത്​​ക​ര​ണ​ത്തി​നും നി​യ​മ​സ​ഹാ​യ​ത്തി​നും തൊ​ഴി​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​ശ്‍ന​ങ്ങ​ളി​ലും ഇ​ട​പെ​ട​ൽ ന​ട​ത്തി. പ്ര​വാ​സി ക്ഷേ​മ​നി​ധി ബോ​ർ​ഡ് ഡ​യ​റ​ക്​​ട​ർ ജോ​ർ​ജ്​ വ​ർ​ഗീ​സ്, നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്ക് കോ​ർ​ക​മ്മി​റ്റി മെം​ബ​ർ​മാ​രാ​യ ബി​ജു ക​ല്ലു​മ​ല, ആ​ലി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഹെ​ൽ​പ്​ ഡെ​സ്‌​ക് അ​ൽ​അ​ഹ്​​സ ചെ​യ​ർ​മാ​ൻ നാ​സ​ർ മ​ദ​നി, ലോ​ക കേ​ര​ള​സ​ഭ അം​ഗം നാ​സ് വ​ക്കം എ​ന്നി​വ​ർ സം​സാ​രി​ച്ചു. ലോ​ക കേ​ര​ള​സ​ഭാ​ഗം എം.​എ. വാ​ഹി​ദ് കാ​ര്യ​റ സ്വാ​ഗ​ത​വും നോ​ർ​ക്ക ഹെ​ൽ​പ് ഡെ​സ്‌​ക് ജു​ബൈ​ൽ ക​ൺ​വീ​ന​ർ ജ​യ​ൻ ത​ച്ച​ൻ​പ്പാ​റ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:UAE Newsnorkka help deskeasterngulf newsactivitiesfinished
Next Story