Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക കെ​യ​ർ പ്ല​സ് പ​ദ്ധ​തി; ഒ.​ഐ.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് നാ​ളെ

text_fields
bookmark_border
നോ​ർ​ക്ക കെ​യ​ർ പ്ല​സ് പ​ദ്ധ​തി; ഒ.​ഐ.​സി.​സി ഹെ​ൽ​പ് ഡെ​സ്ക് നാ​ളെ
cancel

റി​യാ​ദ്: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി നോ​ർ​ക്ക റൂ​ട്ട്സ് ന​ട​പ്പാ​ക്കു​ന്ന നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​ത്വ​മെ​ടു​ക്കാ​നും പ​ദ്ധ​തി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട സം​ശ​യ​ങ്ങ​ൾ ദൂ​രീ​ക​രി​ക്കു​ന്ന​തി​നു​മാ​യി റി​യാ​ദ് ഒ.​ഐ.​സി.​സി മ​ല​പ്പു​റം ജി​ല്ല ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ഹെ​ൽ​പ് ഡെ​സ്ക് സം​ഘ​ടി​പ്പി​ക്കു​ന്നു.​വെ​ള്ളി​യാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ്​ മൂ​ന്ന്​ മു​ത​ൽ ആ​റ്​ വ​രെ ബ​ത്ഹ​യി​ലെ ഒ.​ഐ.​സി.​സി ഓ​ഫി​സാ​യ സ​ബ​ർ​മ​തി​യി​ലാ​ണ് ഹെ​ൽ​പ്പ് ഡെ​സ്ക് പ്ര​വ​ർ​ത്തി​ക്കു​ക.

ര​ജി​സ്ട്രേ​ഷ​നാ​യി എ​ത്തു​ന്ന​വ​ർ നോ​ർ​ക്ക ഐ.​ഡി കാ​ർ​ഡ് അ​ല്ലെ​ങ്കി​ൽ ന​മ്പ​ർ, മൊ​ബൈ​ൽ ന​മ്പ​ർ, പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തേ​ണ്ട കു​ടും​ബാം​ഗ​ങ്ങ​ളു​ടെ പേ​ര്, ജ​ന​ന തീ​യ​തി എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ക​രു​തേ​ണ്ട​താ​ണ്. ഇ​ൻ​ഷു​റ​ൻ​സ് തു​ക അം​ഗ​ത്വ​മെ​ടു​ക്കു​ന്ന​യാ​ളു​ടെ ഇ​ന്ത്യ​യി​ലെ ബാ​ങ്ക് അ​ക്കൗ​ണ്ട് മു​ഖേ​ന യു.​പി.​ഐ, ഡെ​ബി​റ്റ് കാ​ർ​ഡ്, നെ​റ്റ് ബാ​ങ്കി​ങ് തു​ട​ങ്ങി​യ മാ​ർ​ഗ​ങ്ങ​ളി​ലൂ​ടെ​യാ​ണ് അ​ട​ക്കേ​ണ്ട​ത്. റി​യാ​ദി​ലും പ​രി​സ​ര പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള മു​ഴു​വ​ൻ പ്ര​വാ​സി​ക​ളും ഈ ​ഹെ​ൽ​പ് ഡെ​സ്കി​​ന്റെ സേ​വ​നം പ​ര​മാ​വ​ധി പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് ജി​ല്ല ക​മ്മി​റ്റി അ​ഭ്യ​ർ​ഥി​ച്ചു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് കോ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ അ​ൻ​സാ​ർ നെ​യ്ത​ല്ലൂ​ർ (0573103145), ജം​ഷീ​ർ ചെ​റു​കാ​ട് (0508031564), ഷ​റ​ഫു ചി​റ്റാ​ൻ (0507816440) എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാ​വു​ന്ന​താ​ണ്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Norka Care Plus Scheme: OICC Help Desk Tomorrow
Next Story