Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഅർഹരായ പ്രവാസികൾക്ക്​...

അർഹരായ പ്രവാസികൾക്ക്​ തൊഴിൽ സംവരണം​ ആലോചിക്കാമെന്ന്​ നോർക്ക

text_fields
bookmark_border
norka
cancel
camera_alt

പ്രവാസികളുമായി ബന്ധപ്പെട്ട വിവിധ ആവശ്യങ്ങളുമായി പ്രവാസി ലീഗൽ സെൽ പ്രതിനിധികൾ നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസുമായി കൂടിക്കാഴ്​ച നടത്തിയപ്പോൾ 

റിയാദ്​: നോർക്ക റൂട്ട്സിലും ക്ഷേമനിധി ബോർഡിലും കരാർ അടിസ്ഥാനത്തിലും താൽക്കാലികാടിസ്ഥാനത്തിലും ഉണ്ടാകുന്ന ഒഴിവുകളിൽ നിശ്ചിതശതമാനം അർഹരായ പ്രവാസികൾക്ക്​ സംവരണം ചെയ്യാവുന്നതാണെന്ന്​ നോർക്ക. വിവിധ ആവശ്യങ്ങളുന്നയിച്ച്​ പ്രവാസി ലീഗൽ സെൽ (പി.എൽ.സി) നൽകിയ നിവേദനത്തിന് നോർക്ക​​ പ്രിൻസിപ്പൽ സെക്രട്ടറി ഡോ. കെ. വാസുകി ഐ.എ.എസ്​ ആണ്​ ഉറപ്പ് നൽകിയത്​. ​സൗദി അറേബ്യയിൽനിന്നുള്ള പ്രവാസികളും മുൻപ്രവാസികളും ഉൾപ്പെടുന്ന ലീഗൽ സെൽ പ്രതിനിധികൾ കഴിഞ്ഞ ദിവസം തിരുവനന്തപുരം സെക്രട്ടറിയേറ്റിലെ ഡോ. വാസുകിയുടെ ചേംബറിലെത്തി കൂടിക്കാഴ്​ച നടത്തി.

നോർക്ക റൂട്സ്​ സി.ഇ.ഒ അജിത്​ കൊളശ്ശേരി, പ്രവാസി ക്ഷേമനിധി ബോർഡ്​ സി.ഇ.ഒ എം.ബി. ഗീതാലക്ഷ്മി, നോർക്ക റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും ഉദ്യോഗസ്ഥർ എന്നിവർ ചർച്ചയിൽ പങ്കെടുത്തു.


കെ. വാസുകി ഐ.എ.എസിന്​ നിവേദനം നൽകുന്നു

നോർക്ക-റൂട്ട്സും പ്രവാസി ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട 25ഓളം വിഷയങ്ങളിൽ പി.എൽ.സി കൊടുത്ത നിവേദനത്തിന്റെ അടിസ്ഥാനത്തിലായിരുന്നു ചർച്ച. കഴിഞ്ഞ നവംബർ 26ന്​ നടന്ന കൂടിക്കാഴ്​ചയുടെ തുടർച്ചയായിട്ടായിരുന്നു കഴിഞ്ഞദിവസത്തെ വിശദമായ കൂടിക്കാഴ്​ചയും ചർച്ചയും. ഉന്നയിച്ച വിഷയങ്ങളിലെല്ലാം അനുഭാവപൂർണമായ മറുപടിയാണ്​ പ്രിൻസിപ്പൽ സെക്രട്ടറിയിൽനിന്നുണ്ടായ​തെന്ന്​ പി.എൽ.സി പ്രതിനിധികൾ അറിയിച്ചു.

നോർക്ക-റൂട്ട്സിലെയും ക്ഷേമനിധി ബോർഡിലെയും പ്രവാസികളുമായി ബന്ധപ്പെട്ട പ്രശ്​നങ്ങളിൽ തർക്കപരിഹാര സെൽ രൂപവത്​കരിക്കും, പൊതു, സ്വകാര്യ പങ്കാളിത്തത്തി​ൽ മടങ്ങിവരുന്ന പ്രവാസികൾക്കുവേണ്ടി എല്ലാജില്ലകളിലും കെയർഹോമുകളും പ്രവാസി സ്പെഷ്യാലിറ്റി ആശുപത്രികളും സ്ഥാപിക്കും എന്നിവയും ലഭിച്ച ഉറപ്പുകളിൽ പെടുന്നു.

പ്രവാസി ഹോമുകൾ നിർമിക്കുന്നതി​െൻറ ആദ്യപടിയായി മാവേലിക്കരയിൽ ആദ്യസംരംഭം ആരംഭിക്കുന്നതി​െൻറ പ്രാരംഭപ്രവർത്തനങ്ങൾ തുടങ്ങിയതായി നോർക്ക-റൂട്ട്​സ്​ സി.ഇ.ഒ അജിത്​ കൊളശ്ശേരി പറഞ്ഞു. ക്ഷേമനിധി ബോർഡുമായി ബന്ധപ്പെട്ട എല്ലാ ഇടപാടുകളും ഡിജിറ്റലൈസ്​ ചെയ്യുന്ന പ്രവർത്തനം അതിവേഗം നടക്കുന്നതായി ക്ഷേമനിധി ബോർഡ്​ സി.ഇ.ഒ എം.ബി. ഗീതാലക്ഷ്മി പറഞ്ഞു. എൻ.ആർ.ഐ കമീഷൻ ചെയർമാനെ ഉടനെ നിയമിക്കും. ബന്ധപ്പെട്ട ഫയൽ ഇപ്പോൾ മുഖ്യമന്ത്രിയുടെ പരിഗണനയിലാണ്.

നോർക്ക-റൂട്ട്​സി​െൻറ സാന്ത്വന/കാരുണ്യം പദ്ധതികൾക്ക് അർഹരാവുന്നതിനുള്ള വരുമാനപരിധി ഉയർത്തുന്ന കാര്യം പരിഗണിക്കും. നിലവിൽ ഒന്നരലക്ഷം രൂപയാണ്​ വാർഷിക വരുമാനപരിധി. നിലവിലുള്ള ഇൻവാലിഡ്​ പെൻഷ​െൻറ നിർവചനം വിപുലീകരിച്ച്​ തീരാവ്യാധികളും ഗുരുതരരോഗങ്ങളും ബാധിച്ചവരെയും ഉൾപ്പെടുത്തും. ഓൺലൈൻ പണമടക്കുന്നതിന് ഇപ്പോൾ അനുഭവപ്പെടുന്ന ബുദ്ധിമുട്ടിന്​ പരിഹാരമായി ബാങ്ക് ഓഫ്​ ബറോഡക്ക്​ പുറമെ കൂടുതൽ ബാങ്കുകളെക്കൂടി ഉൾപ്പെടുത്തും. ഈ പറഞ്ഞ ഉറപ്പുകൾ അധികൃതരിൽനിന്ന്​ ലഭിച്ചതായും പി.എൽ.സി പ്രതിനിധികൾ വാർത്താക്കുറിപ്പിൽ പറഞ്ഞു.

നിവേദനത്തിലെ വിഷങ്ങൾ ആഭ്യന്തരമായി ചർച്ച ചെയ്തതിനുശേഷം നയപരമായ തീരുമാനം ആവശ്യമുള്ളവ മന്ത്രിസഭയുടെ പരിഗണനക്ക്​ വെയ്ക്കാമെന്നും നോർക്ക പ്രിൻസിപ്പൽ സെക്രട്ടറി ഉറപ്പ്​ നൽകിയിട്ടുണ്ട്​. നിവേദനങ്ങളിൽ കൂടുതൽ വ്യക്തത ആവശ്യമുണ്ടെങ്കിൽ തുടർചർച്ചകൾ പി.എൽ.സിയുമായി നടത്താമെന്നും ഡോ. വാസുകി പറഞ്ഞു.

പ്രവാസി ലീഗൽ സെല്ലിനെ പ്രതിനിധീകരിച്ച് അഡ്വ. ആർ. മുരളീധരൻ, ഷീബ രാമചന്ദ്രൻ (എറണാകുളം), ബെന്നി പേരികിലാത്തു (ഇടുക്കി), ബഷീർ പാണ്ടിക്കാട് (മലപ്പുറം), ലാൽജി ജോർജ് (കോട്ടയം), ഷെരിഫ്​ കൊട്ടാരക്കര (കൊല്ലം), ശ്രീകുമാർ, ജഹാംഗിർ, അനിൽ അളകാപുരി, നിയാസ്, റഷീദ്​ കോട്ടൂർ, റോഷൻ പുത്തൻപറമ്പിൽ, നന്ദ ഗോപകുമാർ എന്നിവരും ചർച്ചയിൽ പങ്കെടുത്തു.


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi News
News Summary - Norka can consider job reservation for deserving expatriates
Next Story