അസീർ പ്രവാസിസംഘം നോർക്ക കാമ്പയിൻ സംഘടിപ്പിച്ചു
text_fieldsഅസീർ പ്രവാസിസംഘം അബഹ ഏരിയ കമ്മിറ്റി സംഘടിപ്പിച്ച നോർക്ക കാമ്പയിനിൽനിന്ന്
അബഹ: അസീർ പ്രവാസിസംഘം അബഹ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ നോർക്ക ബോധവത്കരണ കാമ്പയിൻ സംഘടിപ്പിച്ചു. സംസ്ഥാന സർക്കാർ പ്രവാസികൾക്കായി ഏർപ്പെടുത്തിയിട്ടുള്ള നോർക്കയുടെ വിവിധ പദ്ധതികളെക്കുറിച്ച് പ്രവാസികൾക്ക് അവബോധം നൽകാനും പ്രവാസി ക്ഷേമനിധിയിൽ അംഗത്വമെടുക്കുവാനും വിവിധ കാരണങ്ങളാൽ ഇടക്ക് വെച്ച് ക്ഷേമപദ്ധതിയുടെ അടവ് മുടങ്ങിപ്പോയവ പുതുക്കിയെടുക്കുവാനും ലക്ഷ്യമിട്ടായിരുന്നു കാമ്പയിൻ സംഘടിപ്പിച്ചത്.
നൂറു കണക്കിന് പ്രവാസികൾക്ക് ഉപകാരപ്രദമായി മാറിയ ക്യാമ്പിൽ പ്രവാസി ഐഡി, നോർക്ക ഇൻഷൂറൻസ്, സാന്ത്വനം തുടങ്ങിയ നോർക്ക പദ്ധതികളുടെ മേധാവികൾ ഓൺലൈൻ സംവിധാനത്തിലൂടെ ഓരോ പദ്ധതികളെക്കുറിച്ചും വിശദമായി സംസാരിച്ചു.
അസീർ പ്രവാസി സംഘം സെൻട്രൽ എക്സിക്യൂട്ടിവ് അംഗം ഇബ്രാഹിം മരക്കാൻ തൊടി കാമ്പയിൻ ഉദ്ഘാടനം ചെയ്തു. രഞ്ജിത്ത് വർക്കല (നോർക്ക ഹെല്പ് ഡസ്ക് കൺവീനർ), നിസാർ കൊച്ചി, സന്തോഷ് കൈരളി, രാജൻ കായംകുളം, അനിൽ അടൂർ, ശങ്കർ കടാശ്ശേരി, റസാഖ് ആലുവ , രാജേഷ് പെരിന്തൽമണ്ണ, ബാജി ജോൺ, അരുൺ, സജീവൻ സനായ എന്നിവരടങ്ങുന്ന സമിതി ക്യാമ്പ് നിയന്ത്രിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

