Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവേ​ൾ​ഡ് മ​ല​യാ​ളി...

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ നോ​ർ​ക്ക ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ

text_fields
bookmark_border
വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ നോ​ർ​ക്ക ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ
cancel
camera_alt

വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ ജി​ദ്ദ കൗ​ൺ​സി​ൽ സം​ഘ​ടി​പ്പി​ച്ച നോ​ർ​ക്ക ബോ​ധ​വ​ൽ​ക​ര​ണ സെ​മി​നാ​ർ

ജി​ദ്ദ: പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്കാ​യി നോ​ർ​ക്ക റൂ​ട്ട്സ് വ​ഴി ല​ഭ്യ​മാ​കു​ന്ന വി​വി​ധ സേ​വ​ന​ങ്ങ​ളെ​യും ആ​നു​കൂ​ല്യ​ങ്ങ​ളെ​യും കു​റി​ച്ച് പ്ര​വാ​സി​ക​ളി​ൽ അ​വ​ബോ​ധം സൃ​ഷ്​​ടി​ക്കു​ന്ന​തി​നാ​യി വേ​ൾ​ഡ് മ​ല​യാ​ളി ഫെ​ഡ​റേ​ഷ​ൻ (ഡ​ബ്ല്യു.​എം.​എ​ഫ്) ജി​ദ്ദ കൗ​ൺ​സി​ൽ ബോ​ധ​വ​ൽ​ക്ക​ര​ണ സെ​മി​നാ​ർ സം​ഘ​ടി​പ്പി​ച്ചു. ഓ​ൺ​ലൈ​ൻ സൂം ​പ്ലാ​റ്റ്‌​ഫോം വ​ഴി ന​ട​ന്ന വി​ജ്ഞാ​ന​പ്ര​ദ​മാ​യ പ​രി​പാ​ടി​യി​ൽ ജി​ദ്ദ കൗ​ൺ​സി​ൽ പ്ര​സി​ഡ​ൻ​റ്​ സ​ജി കു​ര്യ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ഗ്ലോ​ബ​ൽ പ്ര​സി​ഡ​ൻ​റ്​ ഡോ. ​ആ​നി ലി​ബു ച​ട​ങ്ങി​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. പ്രോ​ഗ്രാം കോ​ഓ​ഡി​നേ​റ്റ​ർ നൗ​ഷാ​ദ് ഇ​സ്മാ​ഈ​ൽ പ​രി​പാ​ടി​യെ കു​റി​ച്ച് വി​ശ​ദീ​ക​രി​ക്കു​ക​യും സെ​മി​നാ​ർ അ​വ​താ​ര​ക​രെ പ​രി​ച​യ​പ്പെ​ടു​ത്തു​ക​യും ചെ​യ്തു. നോ​ർ​ക്ക റൂ​ട്ട്സി​നെ പ്ര​തി​നി​ധീ​ക​രി​ച്ച് ഐ.​ഡി കാ​ർ​ഡ് ആ​ൻ​ഡ് ഇ​ൻ​ഷു​റ​ൻ​സ് ഡി​വി​ഷ​ൻ സീ​നി​യ​ർ ഓ​ഫീ​സ​ർ എ​ൻ.​സി. ശ്രീ​ജ, സെ​ക്ഷ​ൻ ഓ​ഫീ​സ​ർ കെ. ​ര​മ​ണി എ​ന്നി​വ​ർ പ്ര​വാ​സി​ക​ൾ​ക്ക് ല​ഭി​ക്കു​ന്ന വി​വി​ധ പ​ദ്ധ​തി​ക​ളെ​ക്കു​റി​ച്ചും ആ​നു​കൂ​ല്യ​ങ്ങ​ളെ​ക്കു​റി​ച്ചും വി​ശ​ദ​മാ​യ ക്ലാ​സു​ക​ൾ ന​യി​ച്ചു. വി​വി​ധ രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നു​ള്ള പ്ര​വാ​സി​ക​ൾ ഓ​ൺ​ലൈ​നാ​യി സെ​മി​നാ​റി​ൽ പ​ങ്കെ​ടു​ത്തു.

വി​ഷ​യാ​വ​ത​ര​ണ​ത്തി​ന് ശേ​ഷം ന​ട​ന്ന ചോ​ദ്യോ​ത്ത​ര വേ​ള​യി​ൽ പ​ങ്കെ​ടു​ത്ത​വ​രു​ടെ സം​ശ​യ​ങ്ങ​ൾ​ക്ക് വി​ദ​ഗ്ധ​ർ മ​റു​പ​ടി ന​ൽ​കി. സെ​മി​നാ​ർ മി​ക​ച്ച രീ​തി​യി​ൽ അ​വ​ത​രി​പ്പി​ച്ച​വ​ർ​ക്കു​ള്ള സം​ഘ​ട​ന​യു​ടെ സ്നേ​ഹോ​പ​ഹാ​രം നൗ​ഷാ​ദ് ഇ​സ്മാ​ഈ​ൽ, മു​ഹ​മ്മ​ദ് സു​ബൈ​ർ എ​ന്നി​വ​ർ ചേ​ർ​ന്ന് കൈ​മാ​റി. സെ​ക്ര​ട്ട​റി യൂ​ന​സ് കാ​ട്ടൂ​ർ സ്വാ​ഗ​ത​വും ട്ര​ഷ​റ​ർ ശി​വാ​ന​ന്ദ​ൻ ന​ന്ദി​യും പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:awarenessJeddahworld malayali federationNorka Roots
News Summary - NORKA Awareness Seminar at World Malayali Federation Jeddah Council
Next Story