Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക കെ​യ​ർ പ്ല​സ് ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധിഒ​രു മാ​സം കൂ​ടി നീ​ട്ട​ണം: ഒ.​ഐ.​സി.​സി റി​യാ​ദ്

text_fields
bookmark_border
നോ​ർ​ക്ക കെ​യ​ർ പ്ല​സ് ര​ജി​സ്ട്രേ​ഷ​ൻ കാ​ലാ​വ​ധിഒ​രു മാ​സം കൂ​ടി നീ​ട്ട​ണം: ഒ.​ഐ.​സി.​സി റി​യാ​ദ്
cancel

റി​യാ​ദ്: പ്ര​വാ​സി കേ​ര​ളീ​യ​ർ​ക്കാ​യി നോ​ർ​ക്ക റൂ​ട്ട്സ് ആ​രോ​ഗ്യ ഇ​ൻ​ഷു​റ​ൻ​സ്-​സം​ര​ക്ഷ​ണ പ​ദ്ധ​തി നോ​ർ​ക്ക കെ​യ​ർ പ്ല​സി​ൽ അം​ഗ​ത്വം നേ​ടു​ന്ന​തി​നു​ള്ള സ​മ​യ​പ​രി​ധി ഒ​രു മാ​സം കൂ​ടി നീ​ട്ടി​ന​ൽ​ക​ണ​മെ​ന്ന് ഒ.​ഐ.​സി.​സി റി​യാ​ദ് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി ആ​വ​ശ്യ​പ്പെ​ട്ടു. നി​ല​വി​ൽ 2026 സെ​പ്റ്റം​ബ​ർ 18 വ​രെ​യാ​ണ് പ​ദ്ധ​തി​യി​ൽ എ​ൻ​റോ​ൾ ചെ​യ്യു​ന്ന​തി​നു​ള്ള കാ​ലാ​വ​ധി. ഇ​ത് നീ​ട്ട​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ൻ​റ്​ സ​ലിം ക​ള​ക്ക​ര​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഷം​നാ​ദ് ക​രു​നാ​ഗ​പ്പ​ള്ളി​യും ചേ​ർ​ന്ന് കേ​ര​ള മു​ഖ്യ​മ​ന്ത്രി​യും പ്ര​വാ​സി കേ​ര​ളീ​യ​രു​ടെ കാz​ര്യ​ങ്ങ​ളു​ടെ ചു​മ​ത​ല​യു​ള്ള മ​ന്ത്രി​യു​മാ​യ വി.​ഡി. സ​തീ​ശ​ന് ഇ-​മെ​യി​ൽ മു​ഖേ​ന നി​വേ​ദ​നം അ​യ​ച്ചു.

പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ വ​ലി​യ താ​ൽ​പ​ര്യ​മു​ണ്ടെ​ങ്കി​ലും അ​ർ​ഹ​രാ​യ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് ഇ​തു​വ​രെ നോ​ർ​ക്ക ഐ​ഡി കാ​ർ​ഡ് ല​ഭി​ക്കാ​ത്ത​താ​ണ് പ്ര​ധാ​ന ത​ട​സ്സ​മെ​ന്ന് നി​വേ​ദ​ന​ത്തി​ൽ വ്യ​ക്ത​മാ​ക്കു​ന്നു. പ​ദ്ധ​തി ര​ജി​സ്ട്രേ​ഷ​ന് നോ​ർ​ക്ക ഐ​ഡി നി​ർ​ബ​ന്ധ​മാ​യ​തി​നാ​ൽ ആ​ദ്യം ഐ​ഡി കാ​ർ​ഡ് നേ​ടു​ക​യും തു​ട​ർ​ന്ന് ഇ​ൻ​ഷു​റ​ൻ​സി​ൽ അം​ഗ​ത്വം എ​ടു​ക്കു​ക​യും വേ​ണം. ഈ ​ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കാ​ൻ നി​ല​വി​ലെ സ​മ​യ​പ​രി​ധി അ​പ​ര്യാ​പ്ത​മാ​ണ്.

അ​ടു​ത്തി​ടെ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ​യും മ​ല​പ്പു​റം ജി​ല്ലാ ക​മ്മി​റ്റി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഹെ​ൽ​പ്പ് ഡെ​സ്ക് സം​ഘ​ടി​പ്പി​ച്ചി​രു​ന്നു. കൗ​ണ്ട​റു​ക​ൾ വ​ഴി മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ച്ച​തെ​ങ്കി​ലും, നോ​ർ​ക്ക ഐ​ഡി ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ല​ർ​ക്കും എ​ൻ​റോ​ൾ​മെൻറീ പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ചി​ല്ല. ഇ​തി​െൻറ പ​ശ്ചാ​ത്ത​ല​ത്തി​ലാ​ണ് സ​മ​യ​പ​രി​ധി നീ​ട്ട​ണ​മെ​ന്ന ആ​വ​ശ്യം ഉ​യ​ർ​ന്ന​ത്.

വ​രും ആ​ഴ്ച​ക​ളി​ൽ റി​യാ​ദി​െൻറ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ എ​ൻ​റോ​ൾ​മെൻറ്, ബോ​ധ​വ​ൽ​ക്ക​ര​ണ ക്യാ​മ്പു​ക​ൾ സം​ഘ​ടി​പ്പി​ക്കാ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ​ദ്ധ​തി​യി​ടു​ന്നു​ണ്ട്. കാ​ലാ​വ​ധി നീ​ട്ടി ന​ൽ​കു​ന്ന​ത് കൂ​ടു​ത​ൽ പ്ര​വാ​സി​ക​ളെ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​ക്കാ​ൻ സ​ഹാ​യി​ക്കും. പ്ര​വാ​സി ക്ഷേ​മം മു​ൻ​നി​ർ​ത്തി മു​ഖ്യ​മ​ന്ത്രി​യു​ടെ ഭാ​ഗ​ത്തു​നി​ന്ന് വി​ഷ​യ​ത്തി​ൽ അ​നു​കൂ​ല​മാ​യ ന​ട​പ​ടി​യു​ണ്ടാ​ക​ണ​മെ​ന്നും നി​വേ​ദ​ന​ത്തി​ൽ അ​ഭ്യ​ർ​ഥി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Norca Care Plus registration period should be extended by one more month: OICC Riyadh
Next Story