Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

നോ​ർ​ക്ക കെ​യ​ർ പ്ല​സ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ട​ണം: ജി​ദ്ദ കെ.​എം.​സി.​സി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി

text_fields
bookmark_border
നോ​ർ​ക്ക കെ​യ​ർ പ്ല​സ് അ​പേ​ക്ഷാ തീ​യ​തി നീ​ട്ട​ണം: ജി​ദ്ദ കെ.​എം.​സി.​സി മു​ഖ്യ​മ​ന്ത്രി​ക്ക് ക​ത്ത് ന​ൽ​കി
cancel

ജി​ദ്ദ: പ്ര​വാ​സി മ​ല​യാ​ളി​ക​ളു​ടെ ആ​രോ​ഗ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നാ​യി സം​സ്ഥാ​ന സ​ർ​ക്കാ​ർ ക​ഴി​ഞ്ഞ ആ​ഗ​സ്​​റ്റ്​ 18-ന് ​ആ​രം​ഭി​ച്ച നോ​ർ​ക്ക കെ​യ​ർ പ്ല​സ് ഇ​ൻ​ഷു​റ​ൻ​സ് പ​ദ്ധ​തി​യി​ൽ അം​ഗ​മാ​കാ​നു​ള്ള സ​മ​യ​പ​രി​ധി സെ​പ്റ്റം​ബ​ർ 18-ൽ ​നി​ന്ന് ഒ​രു മാ​സ​ത്തേ​ക്ക് കൂ​ടി നീ​ട്ടാ​ൻ സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ജി​ദ്ദ കെ.​എം.​സി.​സി സെ​ൻ​ട്ര​ൽ ക​മ്മി​റ്റി മു​ഖ്യ​മ​ന്ത്രി​യോ​ട് ആ​വ​ശ്യ​പ്പെ​ട്ടു.

പ്ര​വാ​സി സ​മൂ​ഹ​ത്തി​ന് ഏ​റെ ആ​ശ്വാ​സ​ക​ര​മാ​യ ഈ ​പ​ദ്ധ​തി, സാ​ധാ​ര​ണ​ക്കാ​രാ​യ പ്ര​വാ​സി​ക​ൾ​ക്കും അ​വ​രു​ടെ കു​ടും​ബ​ങ്ങ​ൾ​ക്കും ചി​കി​ത്സാ ചെ​ല​വു​ക​ൾ നേ​രി​ടു​ന്ന​തി​നും അ​പ്ര​തീ​ക്ഷി​ത ആ​രോ​ഗ്യ പ്ര​ശ്ന​ങ്ങ​ളി​ൽ സാ​മ്പ​ത്തി​ക സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​നും വ​ലി​യ സ​ഹാ​യ​മാ​ണ്. വി​ദേ​ശ രാ​ജ്യ​ങ്ങ​ളി​ൽ ജോ​ലി ചെ​യ്യു​ന്ന പ്ര​വാ​സി​ക​ളി​ൽ വ​ലി​യൊ​രു വി​ഭാ​ഗം പ​രി​മി​ത​മാ​യ വ​രു​മാ​ന​ത്തി​ൽ ക​ഴി​യു​ന്ന​വ​രാ​ണ്.​പ​ദ്ധ​തി​യു​ടെ കാ​ലാ​വ​ധി അ​വ​സാ​നി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ൽ നി​ര​വ​ധി പ്ര​വാ​സി​ക​ൾ​ക്ക് ഇ​തി​െൻറ തു​ട​ർ​ച്ച​യെ​ക്കു​റി​ച്ച് ആ​ശ​ങ്ക​യു​ണ്ട്. അ​തി​നാ​ൽ നി​ല​വി​ലു​ള്ള ആ​നു​കൂ​ല്യ​ങ്ങ​ൾ നി​ല​നി​ർ​ത്തി​ക്കൊ​ണ്ട് പ​ദ്ധ​തി പു​തു​ക്കു​ക​യും കൂ​ടു​ത​ൽ പ്ര​വാ​സി​ക​ൾ​ക്ക് പ്ര​യോ​ജ​ന​പ്പെ​ടു​ന്ന ത​ര​ത്തി​ൽ പ​രി​ര​ക്ഷ വി​പു​ലീ​ക​രി​ക്കു​ക​യും വേ​ണ​മെ​ന്ന് കെ.​എം.​സി.​സി ആ​വ​ശ്യ​പ്പെ​ട്ടു.

ക​ഴി​ഞ്ഞ ഒ​രു മാ​സ​ത്തി​നി​ട​യി​ൽ ജി​ദ്ദ കെ.​എം.​സി.​സി ഓ​ഫി​സി​ലെ ഹെ​ൽ​പ് ഡെ​സ്ക് വ​ഴി നൂ​റു​ക​ണ​ക്കി​ന് പ്ര​വാ​സി​ക​ൾ​ക്ക് പ​ദ്ധ​തി​യി​ൽ ചേ​രാ​ൻ അ​വ​സ​രം ഉ​ണ്ടാ​ക്കി​ക്കൊ​ടു​ത്തി​ട്ടു​ണ്ട്. എ​ന്നാ​ൽ ഇ​നി​യും Norca Care Plus application deadline should be extended: Jeddah KMCC writes to Chief Ministerചേ​രാ​ൻ താ​ല്പ​ര്യ​മു​ള്ള ആ​യി​ര​ക്ക​ണ​ക്കി​ന് പേ​ർ ബാ​ക്കി​യു​ണ്ടെ​ന്ന് പ്ര​സി​ഡ​ൻ​റ്​ അ​ബൂ​ബ​ക്ക​ർ അ​രി​മ്പ്ര​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​പി. മു​സ്ത​ഫ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - Norca Care Plus application deadline should be extended: Jeddah KMCC writes to Chief Minister
Next Story