നൂറുൽഹുദാ ട്രസ്റ്റ് ഇഫ്താർ സംഗമം
text_fieldsജിദ്ദയിൽ നടന്ന നൂറുൽഹുദാ ട്രസ്റ്റ് ഇഫ്താർ സംഗമത്തിൽ മുജീബ് റഹ്മാനി സംസാരിക്കുന്നു
ജിദ്ദ: മലപ്പുറം ജില്ലയിലെ മുസ് ലിയാരങ്ങാടി ഏരിയ കൂട്ടായ്മ നൂറുൽഹുദാ ട്രസ്റ്റ് ഇഫ്താർ സംഗമവും ജനറൽ ബോഡി മീറ്റിങ്ങും സംഘടിപ്പിച്ചു.
ഇഫ്താർ വിരുന്നിനോടനുബന്ധിച്ച യോഗം മുജീബ് റഹ്മാനി ഉദ്ഘാടനം ചെയ്തു. മജീദ് പെരിഞ്ചീരി അധ്യക്ഷതവഹിച്ചു.
ലത്തീഫ് പുളിയാഞ്ചാലി റിപ്പോർട്ട് അവതരിപ്പിച്ചു. മുഹമ്മദ് അലി കാളങ്ങാടന്റെ നേതൃത്വത്തിൽ നടന്ന ക്വിസ് മത്സരത്തിൽ വിജയികളായ അബ്ബാസ് കാളങ്ങാടൻ, മജീദ് ആടമ്പുലാൻ, സഹ്റ, മുജീബ് പെരിഞ്ചീരി, നാണി പോത്താല, കെ. അനസ്, സജ്ന തുടങ്ങിയവർക്ക് ബാബു പുളിക്കൽ, കെ. അബ്ബാസ്, അഷ്റഫ് നാനാക്കൽ, നിഷാദ് നെയ്യൻ, യൂസുഫ് കോട്ട തുടങ്ങിയവർ സമ്മാനങ്ങൾ കൈമാറി. അബ്ബാസ് കാളങ്ങാടൻ സ്വാഗതവും മജീദ് പെരിഞ്ചീരി നന്ദിയും പറഞ്ഞു.
Don't miss the exclusive news
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

