നൂർ റിയാദ് ഫെസ്റ്റിവൽ: രണ്ടു കലാസൃഷ്ടികൾക്ക് ഗിന്നസ് റെക്കോഡ്
text_fieldsപോളിഷ് ആർട്ടിസ്റ്റ് കരോലിന ഹാലറ്റെക്കിെൻറ ‘ബീക്കൺ’ പ്രകാശശിൽപം
റിയാദ്: ഈ വർഷമാദ്യം റിയാദിൽ നടന്ന 'നൂർ റിയാദ് ഫെസ്റ്റിവൽ' വേളയിൽ പ്രദർശിപ്പിച്ച രണ്ട് കലാസൃഷ്ടികൾ ഗിന്നസ് വേൾഡ് റെക്കോഡുകൾ സൃഷ്ടിച്ചതായി സൗദി പ്രസ് ഏജൻസി റിപ്പോർട്ട് ചെയ്തു.
പോളിഷ് ആർട്ടിസ്റ്റ് കരോലിന ഹാലറ്റെക്കിെൻറ 'ബീക്കൺ' ലോകത്തിലെ ഏറ്റവും വലിയ എൽ.ഇ.ഡി (ലൈറ്റ് എമിറ്റിങ് ഡയോഡ്) ഘടനയുടെ റെക്കോഡാണ് തകർത്തത്.
മാർച്ച് 18 നും ഏപ്രിൽ മൂന്നിനും ഇടയിൽ കിങ് അബ്ദുൽ അസീസ് ഹിസ്റ്റോറിക്കൽ സെൻററിൽ പ്രദർശിപ്പിച്ച ഈ പ്രകാശ ശിൽപത്തിൽ 2,72,160 എൽ.ഇ.ഡി ബൾബുകളാണ് ഉപയോഗിച്ചത്. ബെൽജിയൻ ആർട്ടിസ്റ്റ് കൊർട്ട് വെർമുലൻ ഒരുക്കിയ 'സ്റ്റാർ ഇൻ മോഷൻ' എന്ന നക്ഷത്ര ഡിസ്പ്ലേ ആണ് ഗിന്നസ് ലോക റെക്കോഡ് ഭേദിച്ച മറ്റൊന്ന്. 256 മീറ്റർ ഉയരത്തിൽ റിയാദ് കിങ്ഡം സെൻറർ ടവറിൽ സ്ഥാപിച്ച 1.2 ദശലക്ഷം ല്യൂമെൻ പ്രകാശം പരത്തിയ ഡിസ്പ്ലേ ലോകത്തിലെ ഏറ്റവും തിളക്കമുള്ള അലങ്കാരത്തിനുള്ള ലോക റെക്കോഡ് ആണ് സ്ഥാപിച്ചത്.

