നൂപുരധ്വനി ‘അരങ്ങേറ്റം - 2026’; ജുബൈലിൽ വിപുലമായ സ്വാഗതസംഘം രൂപവത്കരിച്ചു
text_fieldsജുബൈൽ: നൂപുരധ്വനി ആർട്സ് അക്കാദമി ജുബൈലിലെ നൃത്ത വിദ്യാർത്ഥികളുടെ അരങ്ങേറ്റം ‘അരങ്ങേറ്റം - 2026’ എന്ന പേരിൽ ജൂൺ 12-ന് വിപുലമായ ആഘോഷങ്ങളോടെ സംഘടിപ്പിക്കുന്നു. പരിപാടിയുടെ വിജയകരമായ നടത്തിപ്പിനായി 101 അംഗ സ്വാഗതസംഘം രൂപവത്കരിച്ചു. സ്വാഗതസംഘം രൂപവത്കരണത്തിനായി ചേർന്ന യോഗത്തിൽ സംഗീത അധ്യാപിക ദിവ്യ നവീൻ അധ്യക്ഷത വഹിച്ചു. ലിനിഷ പ്രജീഷ് അക്കാദമിയുടെ പ്രവർത്തനങ്ങളെക്കുറിച്ച് വിശദീകരിച്ചു. ജുബൈലിലെ വിവിധ സാംസ്കാരിക സംഘടനകളെയും പൊതുസമൂഹത്തെയും പ്രതിനിധീകരിച്ച് ബാല, അഷ്റഫ് മൂവാറ്റുപുഴ, ശംസുദ്ദീൻ, ഉണ്ണികൃഷ്ണൻ, മുഫീദ്, ജയൻ തച്ചമ്പാറ, ബഷീർ, ശിഹാബ് മങ്ങാടൻ, നൗഷാദ് എന്നിവർ ആശംസകൾ അർപ്പിച്ചു. അക്കാദമി എക്സിക്യൂട്ടീവ് അഡ്മിനിസ്ട്രേറ്റീവ് അംഗം ഷാനവാസ് കമ്മിറ്റി ഭാരവാഹികളെ പ്രഖ്യാപിച്ചു.
സ്വാഗതസംഘം ചെയർമാനായി ഗിരീഷ് നീരാവിൽ, വൈസ് ചെയർമാൻമാരായി അനിതാ സുരേഷ്, സുനിൽ കണ്ണൂർ എന്നിവരെ തിരഞ്ഞെടുത്തു. ലിനിഷ പ്രജീഷ് ആണ് ജനറൽ കൺവീനർ. സീമ ഗിരീഷ്, അക്ഷയ് (ജോയിന്റ് കൺവീനർമാർ), അനിൽ പാലക്കാട് (ട്രഷറർ), സുരേഷ് കുമാർ (ജോയിന്റ് ട്രഷറർ) എന്നിവരാണ് മറ്റ് ഭാരവാഹികൾ. ചടങ്ങിൽ അക്കാദമി പി.ടി.എ അംഗം ബാലാജി സ്വാഗതവും ഗിരീഷ് നീരാവിൽ നന്ദിയും പറഞ്ഞു. ജൂണിൽ നടക്കുന്ന അരങ്ങേറ്റ ചടങ്ങിൽ പ്രശസ്ത നർത്തകി ഡോ. നീന പ്രസാദ്, പ്രശസ്ത ഗായകൻ അതുൽ നറുകര എന്നിവർ മുഖ്യാതിഥികളായി പങ്കെടുക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

