Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവ്യവസായലോകത്ത്​...

വ്യവസായലോകത്ത്​ മു​േമ്പ പറന്ന വനിത

text_fields
bookmark_border
വ്യവസായലോകത്ത്​ മു​േമ്പ പറന്ന വനിത
cancel

വനിതാസംരംഭകരുടെ വിജയഗാഥകളേറെയുള്ള രാജ്യമാണ്​ സൗദി അറേബ്യ. സ്​ത്രീമുന്നേറ്റത്തി​​​​െൻറ പുതിയ കാലത്ത്​ സംരംഭക മേഖലയി​േലക്ക്​  വനിതകൾ ആവേശപൂർവം കടന്നുവരുന്നു. വിഷൻ 2030 വനിതകളുടെ വ്യാവസായിക മേഖലയിലേക്കുള്ള കടന്നുവരവിനെ എല്ലാ തലത്തിലും ​​േപ്രാൽസാഹിപ്പിക്കുന്നു. എന്നാൽ സൗദിയുടെ വ്യവസായലോകത്ത്​  കാലത്തിന്​ മ​േമ്പ പറന്ന വനിതയാണ്​ നോഹ അൽ യൂസഫ്​.  ബിസിനസ്​ മേഖലയിലെ മികവിന്​ 2016^ൽ സ്​റ്റീവ്​ വേൾഡ്​ ബിസിനസ്​ അവാർഡ്​ നേടിയ സൗദിയുടെ അഭിമാന വനിത. സൗദിയിൽ എന്നല്ല ഗൾഫ്​ മേഖലയിലേക്ക്​ തന്നെ ഇൗ അന്താരാഷ്​ട്ര ബഹുമതി ആദ്യമായെത്തിയത്​ ​നോഹ അൽ യൂസഫിലൂടെയാണ്​.

കൺസൽട്ടൻസി സർവീസ്​ മേഖലയിലാണ്​ ഇവരുടെ മുന്നേറ്റം. ‘ഇത്​റാ’ കൺസൽട്ടിങ്​ ഗ്രൂപ്​ സ്​ഥാപകയും ചെയർമാനുമാണ്. നിരവധി വ്യവസായ സംരംഭങ്ങളുടെ കൂട്ടായ്​മയാണീ കമ്പനി.  ഇവരുടെ സംരംഭമായ സി വൈ എം എന്ന എഡ്യുക്കേഷനൽ കരിയർ പ്രോജക്​റ്റിനാണ്​ സ്​റ്റീവ്​ അവാർഡ്​ ലഭിച്ചത്​. വിദ്യാർഥികൾക്കും തൊഴിലന്വേഷകർക്കും പരീശീലനവും മാർഗനിർദേശവും നൽകുന്നതാണ്​ പദ്ധതി. സൗദി വനിതാ സംരംഭകരെ പോൽസാഹിപ്പിക്കുന്ന നിരവധി പദ്ധതികളാണ്​ ഇവർ ആസൂത്രണം ചെയ്യുന്നത്​. സർക്കാർ മന്ത്രാലയങ്ങളുമായി സഹകരിച്ചാണ്​ പല പദ്ധതികളും. തൊഴിൽ മേഖലയി​ലേക്ക്​ സൗദിയുവതലമുറയെ കൈപിടിച്ച്​ കൊണ്ടു വരുന്നതാണ്​ ഇവരുടെ പദ്ധതികളിലേറെയും.  

യങ്​ ബിസിനസ്​ വുമൺ കമ്മിറ്റി പ്രസിഡൻറ്​, അമേരിക്കയിലെ ഗ്ലോബൽ ഇൻസ്​റ്റിറ്റ്യൂട്ട്​  ഫോർ പ്രോജക്​ട്​ മാനേജ്​മ​​​െൻറ്​  മെമ്പർ, എൻറർപ്രണർഷിപ്പ്​ അസോസിയേഷൻ ഇൻ ജിദ്ദ സ്​ഥാപക മെമ്പർ, അമേരിക്കയിലെ ഇൻറർനാഷനൽ മാനേജ്​മ​​​െൻറ്​ അസോസിയേഷൻ അംഗം, സൗദി ചേംബേഴ്​സ്​ കൗൺസിൽ അംഗം തുടങ്ങി നിരവധി പദവികളാണ്​  വഹിച്ചത്​. രാജ്യത്തെ പ്രശസ്​തമായ ഒക്കാസ്​ എൻറർപ്രണർഷിപ്പ്​ അവാർഡ്​ നേടിയിട്ടുണ്ട്​. 150 ലേറെ സംരംഭങ്ങളും 40 ഒാളം ​േപ്രാജക്​റ്റുകളും  ‘ഇത്​റ’ കമ്പനി വിജയകരമായി മന്നോട്ട് ​കൊണ്ടുപോകു​േമ്പാഴാണ്​ 2017^ൽ ഒക്കാസ്​ എൻറർപ്രണർഷിപ്പ്​ അവാർഡിന്​ നോഹ അൽയുസഫ്​ തെരഞ്ഞെടുക്കപ്പെട്ടത്​.

‘സ്വപ്​നം കാണുക, അതി​​​​െൻറ സാക്ഷാത്​കാരത്തിനായി കഠിനാധ്വാനം ചെയ്യുക, വിജയം പിന്നാലെ വരും’ ഇതാണ്​ ത​​​​െൻറ വിജയ രഹസ്യത്തെ കുറിച്ച്​ ഇൗ യുവ വ്യവസായപ്രമുഖക്ക്​ പറയാനുള്ളത്​. രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ സി.ഇ.ഒ എന്ന പദവിക്കുടമയായിരുന്നു .  ബാച്ച്​ലർ ഒാഫ്​ ബിസിനസ്​ അഡ്​മിനിസ്​ട്രേഷന്​ പഠിക്കുന്ന കാലത്ത്​ തന്നെ ഇവർ തൊഴിൽ മേഖലയിലേക്കിറങ്ങി . 2008 ലാണ്​ കമ്പനി സി.ഇ.ഒ യായി ജോലിയിൽ പ്രവേശിച്ചത്​.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudigulf newsmalayalam newsnoha al yousef
News Summary - noha al yousef-saudi-gulf news
Next Story