Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightസൗദിയിലെ പള്ളികളിൽ...

സൗദിയിലെ പള്ളികളിൽ ഇത്തവണ തറാവീഹ്​ ഉണ്ടാകില്ല -ഇസ്​ലാമിക മന്ത്രി

text_fields
bookmark_border
സൗദിയിലെ പള്ളികളിൽ ഇത്തവണ തറാവീഹ്​ ഉണ്ടാകില്ല -ഇസ്​ലാമിക മന്ത്രി
cancel

റിയാദ്: ഇൗ വർഷം റമദാനിൽ രാജ്യത്തെ പള്ളികളിൽ തറാവീഹ്​ നമസ്​കാരം ഉണ്ടാവില്ലെന്ന്​ സൗദി ഇസ്​ലാമിക കാര്യമന്ത്രി ഡോ. അബ്​ദുല്ലത്തീഫ് ആലുശൈഖ് പറഞ്ഞു. ജുമുഅ, ജമാഅത്ത്​ നമസ്​കാരങ്ങൾ പള്ളികളിൽ ഒഴിവാക്കിയ സാഹചര്യത്തിൽ തറാവീഹ് നമസ്‌കാരവും ഉണ്ടാവില്ല.

റമദാന് രണ്ടാഴ്​ച മാത്രമാണ്​ ബാക്കിയുള്ളത്​. ഇതിനുള്ളിൽ കോവിഡ്​ ഭീഷണി ഒഴിയുമെന്ന്​ പറയാനാവില്ല. പള്ളികളിൽ ജുമുഅ, ജമാഅത്ത് നമസ്​കാരങ്ങൾ പുനഃസ്ഥാപിച്ചാൽ മാത്രമേ തറാവീഹ് നടക്കുകയുള്ളൂ എന്നും അദ്ദേഹം പറഞ്ഞു.

Show Full Article
TAGS:covid saudi arabia gulf news tharaveeh 
Next Story