മദീനയിൽ ഏഴു പെട്രോൾ പമ്പുകൾ പൂട്ടിച്ചു
text_fieldsമദീന: മദീന മേഖലയിൽ ഏഴ് പെട്രോൾ പമ്പുകൾ മുനിസിപ്പാലിറ്റി അടച്ചുപൂട്ടി. പമ്പുകൾ നവീകരിക്കാനും വികസിപ്പിക്കാനുമുള്ള നിർദേശങ്ങൾ പാലിക്കാത്തതിനാലാണ് നടപടി. ഖൈബർ, സ്വൽസ്വല ബലദിയ ബ്രാഞ്ച് ഒാഫീസുകളുമായി സഹകരിച്ച് റോഡ് സേവന സെൻററിന് കീഴിലെ നിരീക്ഷണ വിഭാഗമാണ് പരിശോധന നടത്തിയത്. പമ്പുകളിൽ സാേങ്കതിക, പ്രവർത്തന രംഗത്ത് നിരവധി നിയമലംഘനങ്ങൾ കണ്ടെത്തിയിട്ടുണ്ട്. ക്രമക്കേടുകൾ പരിഹരിക്കാൻ നൽകിയ സമയപരിധി കഴിഞ്ഞതിനെ തുടർന്നാണ് പമ്പുകൾ പൂട്ടിച്ചതെന്ന് റോഡ് സേവന സെൻറർ യൂനിറ്റ് മേധാവി അബ്ദുല്ല ബിൻ ലാഫി പറഞ്ഞു. മന്ത്രാലയത്തിെൻറ നിർദേശങ്ങൾ പമ്പുകൾ പാലിച്ചിരുന്നില്ല. പട്ടണത്തിനകത്തും പുറത്തുമുള്ള പമ്പുകൾ പരിശോധിക്കുമെന്നും സ്വദേശികൾക്കും സന്ദർശകർക്കും മികച്ച സേവനം നൽകുന്നുണ്ടോയെന്ന് ഉറപ്പുവരുത്തുമെന്നും അദ്ദേഹം പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.
