Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഹജ്ജ്​ തീർഥാടകരുടെ...

ഹജ്ജ്​ തീർഥാടകരുടെ എണ്ണം; ഔദ്യോഗിക പ്രഖ്യാപനമുണ്ടായിട്ടില്ലെന്ന് സൗദി ഹജ്ജ്​ മന്ത്രാലയം

text_fields
bookmark_border
Hajj
cancel

ജിദ്ദ: ഈ വർഷത്തെ ഹജ്ജ്​ തീർഥാടകരുടെ എണ്ണം ഇതുവരെ ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലെന്ന്​ സൗദി ഹജ്ജ്​, ഉംറ സഹമന്ത്രി ഡോ. അബ്​ദുൽ ഫതാഹ്​ അൽമുശാത്​ പറഞ്ഞു. റോത്താന ഖലീജിയ ചാനലിന്‍റെ 'യാ ഹലാ' പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കവെയാണ് മന്ത്രിയുടെ പ്രസ്താവന.

തീർഥാടകരുടെ എണ്ണം 60,000 ആയി നിർണയിച്ചുവെന്ന തരത്തിലുള്ള പ്രചാരണമുണ്ട്​. എന്നാൽ അത് ശരിയല്ല. സാഹചര്യങ്ങൾക്കനുസരിച്ച്​ എണ്ണത്തിൽ വ്യത്യാസമുണ്ടായേക്കും. ഹജ്ജുമായി ബന്ധപ്പെട്ട നടപടികൾ പൂർത്തിയായിക്കൊണ്ടിരിക്കുകയാണ്​. അതു പൂർത്തിയാൽ തീർഥാടകരുടെ എണ്ണം കൃത്യമായി പ്രഖ്യാപിക്കുമെന്നും മന്ത്രി പറഞ്ഞു.

ആഭ്യന്തര, വിദേശ തീർഥാടകർ​ കോവിഡ്​ വാക്​സിനെടുത്തിരിക്കുക എന്നത്​ ഈ വർഷത്തെ ഹജ്ജ്​ വ്യവസ്ഥകളിലുൾപ്പെടും. ഹജ്ജിൽ പ്രയോഗിക്കുന്ന സംവിധാനങ്ങൾ സമഗ്രമാണ്​. വ്യവസ്ഥകൾ ഏതെങ്കിലും പ്രത്യേക വിഭാഗങ്ങൾക്കോ, രാജ്യങ്ങൾക്കോ മാത്രമാകുകയില്ലെന്ന്​ കോവിഡ്​ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന ചില രാജ്യങ്ങളെ ഹജ്ജിൽ നിന്ന്​ ഒഴിവാക്കുമോയെന്ന​ ചോദ്യത്തിനു മറുപടിയായി മന്ത്രി പറഞ്ഞു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:hajjhajj 2021
News Summary - no official confirmation regarding number of hajj pilgrims
Next Story