Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightമി​നാ​യി​ലെ കാ​ൽ​ന​ട...

മി​നാ​യി​ലെ കാ​ൽ​ന​ട പാ​ത​ക​ളി​ൽ ഇ​നി വെ​യി​ല​ടി​ക്കി​ല്ല; ത​ണ​ലൊ​രു​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്നു

text_fields
bookmark_border
മി​നാ​യി​ലെ കാ​ൽ​ന​ട പാ​ത​ക​ളി​ൽ ഇ​നി വെ​യി​ല​ടി​ക്കി​ല്ല; ത​ണ​ലൊ​രു​ക്കു​ന്ന ര​ണ്ടാം​ഘ​ട്ട പ​ദ്ധ​തി പു​രോ​ഗ​മി​ക്കു​ന്നു
cancel
camera_alt

മി​നാ​യി​ലെ കാ​ൽ​ന​ട പാ​ത​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ത​ണ​ൽ​പ​ദ്ധ​തി​യു​ടെ കാ​ഴ്​​ച​

മ​ക്ക: മ​ക്ക​യു​ടെ​യും പു​ണ്യ​സ്ഥ​ല​ങ്ങ​ളു​ടെ​യും വി​ക​സ​ന​ത്തി​നാ​യു​ള്ള റോ​യ​ൽ ക​മീ​ഷ​െൻറ എ​ക്സി​ക്യൂ​ട്ടീ​വ് വി​ഭാ​ഗ​മാ​യ ‘കി​ദാ​ന’ ഡെ​വ​ല​പ്‌​മെൻറ്​ ക​മ്പ​നി, മി​നാ​യി​ലെ കാ​ൽ​ന​ട പാ​ത​ക​ളി​ൽ ന​ട​പ്പാ​ക്കു​ന്ന ത​ണ​ൽ പ​ദ്ധ​തി​യു​ടെ ര​ണ്ടാം ഘ​ട്ടം വി​ജ​യ​ക​ര​മാ​യി തു​ട​രു​ന്നു. 1447-ലെ ​ഹ​ജ്ജ് സീ​സ​ണി​ൽ എ​ത്തു​ന്ന തീ​ർ​ഥാ​ട​ക​ർ​ക്ക് കൂ​ടു​ത​ൽ സൗ​ക​ര്യ​പ്ര​ദ​വും സു​ര​ക്ഷി​ത​വു​മാ​യ യാ​ത്രാ സൗ​ക​ര്യം ഒ​രു​ക്കു​ന്ന​തി​െൻറ ഭാ​ഗ​മാ​യാ​ണ് പ​ദ്ധ​തി വി​പു​ലീ​ക​രി​ക്കു​ന്ന​ത്.​ര​ണ്ട് ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​ക്കു​ന്ന ഈ ​പ​ദ്ധ​തി​യു​ടെ ആ​കെ വി​സ്തൃ​തി ഇ​പ്പോ​ൾ 1,03,000 ച​തു​ര​ശ്ര മീ​റ്റ​റാ​യി ഉ​യ​ർ​ന്നു.

പ​ദ്ധ​തി​യു​ടെ ഒ​ന്നാം ഘ​ട്ട​ത്തി​ൽ 95,000 ച​തു​ര​ശ്ര മീ​റ്റ​ർ പ്ര​ദേ​ശം ത​ണ​ലി​ലാ​ക്കു​ക​യും തി​ര​ക്കേ​റി​യ പാ​ത​ക​ളി​ൽ അ​ന്ത​രീ​ക്ഷ താ​പ​നി​ല കു​റ​ക്കാ​നാ​യി 990 മി​സ്​​റ്റ്​ ഫാ​നു​ക​ൾ സ്ഥാ​പി​ക്കു​ക​യും ചെ​യ്തി​രു​ന്നു. നി​ല​വി​ലെ ഹ​ജ്ജ് സീ​സ​ണി​നാ​യു​ള്ള ര​ണ്ടാം ഘ​ട്ട​ത്തി​ൽ, അ​ൽ ഷാ​ബീ​ൻ തു​ര​ങ്ക​ങ്ങ​ളെ ബ​ന്ധി​പ്പി​ക്കു​ന്ന പ്ര​ധാ​ന പാ​ത​യി​ൽ 8,100 ച​തു​ര​ശ്ര മീ​റ്റ​ർ വി​സ്തൃ​തി​യി​ൽ ആ​ധു​നി​ക രീ​തി​യി​ലു​ള്ള കു​ട​ക​ൾ പു​തു​താ​യി സ്ഥാ​പി​ച്ചു.

വാ​യു​സ​ഞ്ചാ​രം വ​ർ​ധി​പ്പി​ക്കു​ന്ന​തി​നാ​യി പു​തു​താ​യി വി​ക​സി​പ്പി​ച്ച ഈ ​മേ​ഖ​ല​ക​ളി​ൽ 72 പു​തി​യ മി​സ്​​റ്റ്​ ഫാ​നു​ക​ൾ കൂ​ടി സ​ജ്ജീ​ക​രി​ച്ചി​ട്ടു​ണ്ട്. കൂ​ടാ​തെ, തീ​ർ​ഥാ​ട​ക​രു​ടെ സു​ര​ക്ഷ​യും ജ​ന​ക്കൂ​ട്ട നി​യ​ന്ത്ര​ണ​വും കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ന്ന​തി​നാ​യി അ​ത്യാ​ധു​നി​ക സി.​സി.​ടി.​വി കാ​മ​റ​ക​ളും പ്ര​ദേ​ശ​ത്ത് സ്ഥാ​പി​ച്ചു.

കൊ​ടും​ചൂ​ടി​ൽ നി​ന്ന് തീ​ർ​ഥാ​ട​ക​ർ​ക്ക് സം​ര​ക്ഷ​ണം ന​ൽ​കി, അ​വ​ർ​ക്ക് മ​നഃ​ശാ​ന്തി​യും ആ​ശ്വാ​സ​വും ന​ൽ​കു​ക എ​ന്ന​താ​ണ് ഈ ​പ​ദ്ധ​തി​യു​ടെ പ്ര​ധാ​ന ല​ക്ഷ്യം. തി​ര​ക്കേ​റി​യ സ​മ​യ​ങ്ങ​ളി​ൽ നേ​രി​ട്ടു​ള്ള സൂ​ര്യ​പ്ര​കാ​ശം ഏ​ൽ​ക്കാ​തെ സു​ഗ​മ​മാ​യി സ​ഞ്ച​രി​ക്കാ​ൻ ഇ​ത് തീ​ർ​ഥാ​ട​ക​രെ സ​ഹാ​യി​ക്കും.

സൗ​ദി അ​റേ​ബ്യ​യു​ടെ ‘വി​ഷ​ൻ 2030’-​െൻ​റ ഭാ​ഗ​മാ​യി പു​ണ്യ​സ്ഥ​ല​ങ്ങ​ളി​ലെ സേ​വ​ന നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​നും പ​രി​സ്ഥി​തി സൗ​ഹൃ​ദ​മാ​യ അ​ടി​സ്ഥാ​ന സൗ​ക​ര്യ​ങ്ങ​ൾ വി​ക​സി​പ്പി​ക്കു​ന്ന​തി​നു​മു​ള്ള കി​ദാ​ന​യു​ടെ വ​ലി​യ പ​രി​ശ്ര​മ​ങ്ങ​ളു​ടെ തു​ട​ർ​ച്ച​യാ​ണി​ത്.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:minahajjSidewalks
News Summary - No more scorching sun on Mina's sidewalks; second phase of shade project underway
Next Story