വന്ദേഭാരതിെൻറ മൂന്നാംഘട്ട ഷെഡ്യൂളിൽ മാറ്റം വരുത്തി; സൗദിയിൽനിന്ന് കേരളത്തിലേക്ക് വിമാനങ്ങളില്ല
text_fieldsറിയാദ്: വന്ദേ ഭാരത് മിഷനിെൻറ മൂന്നാം ഘട്ട ഷെഡ്യൂളിൽ മാറ്റങ്ങൾ വരുത്തി. തീയതികളിലാണ് മാറ്റമുണ്ടായത്. എന്നാൽ, മൂന്നാം ഘട്ടത്തിലെ ഇൗ ഷെഡ്യൂളിൽ സൗദിയിൽനിന്ന് കേരളത്തിലേക്ക് വിമാനങ്ങളില്ല.
ജൂൺ 22 വരെയുള്ള സർവിസുകളുടെ ഷെഡ്യൂളുകളിലാണ് മാറ്റം. പ്രവാസികളെ നാട്ടിലെത്തിക്കാൻ കേന്ദ്ര സർക്കാർ ആവിഷ്കരിച്ച പദ്ധതിയിൽ വിമാനങ്ങളുടെ ഇൗ ഷെഡ്യൂളിൽ 12 സർവിസുകളാണുള്ളത്. എയർ ഇന്ത്യ, ഗോ എയർ, ഇൻഡിഗോ എന്നീ കമ്പനികളാണ് സർവിസ് നടത്തുന്നത്.
ഇതിലാണ് ഒരു സർവിസും കേരളത്തിലേക്ക് ഇല്ലാത്തത്. ജൂൺ 19ന് ദമ്മാമിൽനിന്ന് ലഖ്നൗവിലേക്കാണ് സർവിസ്. ഗോ എയറാണ് സർവിസ് നടത്തുക. 21ന് ദമ്മാമിൽ നിന്ന് ട്രിച്ചി, ഗയ, അഹമ്മദാബാദ്, മംഗളൂരു എന്നിവടങ്ങളിലേക്ക് സർവിസുണ്ട്.
ലക്നോവിലേക്ക് ഗോ എയറും ബാക്കിയിടങ്ങളിലേക്ക് ഇൻഡിഗോയുമാണ് സർവിസ് നടത്തുന്നത്. 22ന് ജിദ്ദയിൽനിന്ന് പൂെണ, ലഖ്നോ, കോയമ്പത്തൂർ എന്നിവിടങ്ങളിലേക്കും റിയാദിൽനിന്ന് ഭുവനേശ്വർ-, കൊൽക്കത്ത, ഗയ, ബംഗളൂരു എന്നിവടങ്ങളിലേക്കും സർവിസുണ്ട്. ഇൻഡിഗേയാണ് എല്ലായിടങ്ങളിലേക്കും സർവിസ് നടത്തുന്നത്.
