Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

സൗദിയിൽ ഇന്ന് ആദ്യമായി കോവിഡ് മരണമില്ലാത്ത ദിനം

text_fields
bookmark_border
പുതിയ രോഗികൾ- 116, രോഗമുക്തി- 298, ചികിത്സയിലുള്ളവർ- 6,547, ഗുരുതരാവസ്ഥയിലുള്ളവർ- 90
സൗദിയിൽ ഇന്ന് ആദ്യമായി കോവിഡ് മരണമില്ലാത്ത ദിനം
cancel
Listen to this Article

ജിദ്ദ: സൗദിയിൽ കോവിഡ് മഹാമാരി റിപ്പോർട്ട് ചെയ്തതിന് ശേഷം ഇതാദ്യമായി കോവിഡ് മൂലം ഒരൊറ്റ മരണം പോലും രേഖപ്പെടുത്താത്ത ദിനമാണ് ഇന്ന്. രാജ്യത്ത് പുതുതായി 116 രോഗികളും 298 രോഗമുക്തിയും രേഖപ്പെടുത്തി. ഇതോടെ ഇതുവരെ സൗദിയിൽ റിപ്പോർട്ട് ചെയ്യപ്പെട്ട ആകെ കോവിഡ് കേസുകളുടെ എണ്ണം 7,51,296 ഉം രോഗമുക്തരുടെ എണ്ണം 7,35,699 ഉം ആയി.

ആകെ മരണം 9,050 ആണ്. നിലവിൽ 6,547 പേർ രോഗം ബാധിച്ച് ചികിത്സയിലുണ്ട്. ഇവരിൽ 90 പേർ ഗുരുതരാവസ്ഥയിലാണ്. ഇവർ രാജ്യത്തെ വിവിധ ആശുപത്രി തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിൽ തുടരുന്നു.

സൗദിയിൽ നിലവിലെ കോവിഡ് മുക്തിനിരക്ക് 97.92 ശതമാനവും മരണനിരക്ക് 1.2 ശതമാനവുമാണ്. രാജ്യത്തെ പ്രധാന നഗരങ്ങളിൽ പുതുതായി റിപ്പോർട്ട് ചെയ്ത രോഗികളുടെ എണ്ണം- ജിദ്ദ 24, റിയാദ് 23, മക്ക 13, മദീന 12, ത്വാഇഫ് 8, ദമ്മാം 7, അബഹ 4.

Show Full Article
25% Off
E-Paper First Page
Today
Today's Edition is out

Want the complete newspaper?

Print Replica Crop & Save India & GCC Zoom in and zoom out
News Summary - No covid death in Saudi Arabia today
Next Story