Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ൻ.​എ​ൻ.​എ​ൻ...

എ​ൻ.​എ​ൻ.​എ​ൻ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ്: കി​രീ​ടം നി​ല​നി​ർ​ത്തി മാ​സ്​​റ്റേ​ഴ്സ്

text_fields
bookmark_border
എ​ൻ.​എ​ൻ.​എ​ൻ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ്: കി​രീ​ടം നി​ല​നി​ർ​ത്തി മാ​സ്​​റ്റേ​ഴ്സ്
cancel
camera_alt

എ​ൻ.​എ​ൻ.​എ​ൻ ക്രി​ക്ക​റ്റ് പ്രീ​മി​യ​ർ ലീ​ഗ് ജേ​താ​ക്ക​ളാ​യ മാ​സ്റ്റേ​ഴ്സ് ടീം

റി​യാ​ദ്: എ​ൻ.​എ​ൻ.​എ​ൻ പ്രീ​മി​യ​ർ ലീ​ഗ് സീ​സ​ൺ-4 ക്രി​ക്ക​റ്റ് ടൂ​ർ​ണ​മെൻറി​ൽ കി​രീ​ടം നി​ല​നി​ർ​ത്തി മാ​സ്​​റ്റേ​ഴ്സ്. റി​യാ​ദി​ലെ എ​ക്സി​റ്റ് 18-ലെ ​എം.​സി.​എ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ഫൈ​ന​ൽ പോ​രാ​ട്ട​ത്തി​ൽ ഫ്ര​ണ്ട്സ് ഇ​ല​വ​നെ പ​രാ​ജ​യ​പ്പെ​ടു​ത്തി​യാ​ണ് മാ​സ്റ്റേ​ഴ്സ് ചാ​മ്പ്യ​ന്മാ​രാ​യ​ത്.

24 ടീ​മു​ക​ൾ മാ​റ്റു​ര​ച്ച ടി20 ടൂ​ർ​ണ​മെൻറി​ൽ ഡ്രീം ​ആ​ർ​ട്ടി​നെ മാ​സ്റ്റേ​ഴ്സ് ക​ലാ​ശ​പ്പോ​രാ​ട്ട​ത്തി​ന് യോ​ഗ്യ​ത നേ​ടി​യ​ത്.12.2 ഓ​വ​റി​ൽ 86 റ​ൺ​സി​ന് ഫ്ര​ണ്ട്സ് ഇ​ല​വ​ൻ എ​ല്ലാ​വ​രും പു​റ​ത്താ​യി. 7.1 ഓ​വ​റി​ൽ ല​ക്ഷ്യം ക​ണ്ട് കി​രീ​ട​ത്തി​ൽ മു​ത്ത​മി​ട്ടു. ഫൈ​ന​ലി​ലെ പ്ര​ക​ട​ന​ത്തി​ലൂ​ടെ ജി​ലി​ൻ മാ​ത്യു പ്ലെ​യ​ർ ഓ​ഫ് ദ ​മാ​ച്ച് ആ​യി. ശ​രീ​ഫ് ആ​ണ് പ്ലെ​യ​ർ ഓ​ഫ് ദ ​ടൂ​ർ​ണ​മെൻറ്.മ​ത്സ​ര​ത്തി​ൽ ആ​ർ.​സി.​സി മൂ​ന്നാം സ്ഥാ​ന​വും ഡ്രീം ​ആ​ർ​ട്ട് നാ​ലാം സ്ഥാ​ന​വും ക​ര​സ്ഥ​മാ​ക്കി.

വ്യ​ക്തി​ഗ​ത പു​ര​സ്കാ​ര​ങ്ങ​ളി​ൽ ആ​ർ.​സി.​സി​യി​ലെ റ​ഹ്മാ​ൻ (മി​ക​ച്ച ബാ​റ്റ​ർ), മാ​സ്റ്റേ​ഴ്സി​ലെ പ്ര​മോ​ദ് (മി​ക​ച്ച ബൗ​ള​ർ), എം.​ഡ​ബ്ല്യു.​സി.​സി​യി​ലെ ജാ​ബി (മി​ക​ച്ച വി​ക്ക​റ്റ് കീ​പ്പ​ർ), ഡ്രീം ​ആ​ർ​ട്ടി​ലെ അ​ഭി (മി​ക​ച്ച ഫീ​ൽ​ഡ​ർ) എ​ന്നി​വ​ർ അ​ർ​ഹ​രാ​യി. ന​വാ​സ് യൂ​നിവേ​ഴ്സ​ലി​ന്റെ നേ​തൃ​ത്വ​ത്തി​ൽ എം.​സി.​എ ഗ്രൗ​ണ്ടി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വി​ജ​യി​ക​ൾ​ക്കു​ള്ള ട്രോ​ഫി​ക​ളും സ​മ്മാ​ന​ങ്ങ​ളും വി​ത​ര​ണം ചെ​യ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Cricket Premier LeagueMasterson
News Summary - N.N.N.N. Cricket Premier League: Masters retains crown
Next Story