Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app

എൻ.എൻ.എൻ ക്രിക്കറ്റ് പ്രീമിയർ ലീഗ്: കിരീടം നിലനിർത്തി മാസ്റ്റേഴ്സ്; ഫ്രണ്ട്സ് ഇലവൻ റണ്ണേഴ്സ് അപ്പ്

text_fields
bookmark_border
എൻ.എൻ.എൻ ക്രിക്കറ്റ് പ്രീമിയർ ലീഗ്: കിരീടം നിലനിർത്തി മാസ്റ്റേഴ്സ്; ഫ്രണ്ട്സ് ഇലവൻ റണ്ണേഴ്സ് അപ്പ്
cancel
camera_alt

എൻ.എൻ.എൻ ക്രിക്കറ്റ് പ്രീമിയർ ലീഗ് ജേതാക്കളായ മാസ്റ്റേഴ്സ് ടീം

റിയാദ്: എൻ.എൻ.എൻ പ്രീമിയർ ലീഗ് സീസൺ-4 ക്രിക്കറ്റ് ടൂർണമെൻറിൽ കിരീടം നിലനിർത്തി മാസ്റ്റേഴ്സ്. റിയാദിലെ എക്സിറ്റ് 18-ലെ എം.സി.എ ഗ്രൗണ്ടിൽ നടന്ന ഫൈനൽ പോരാട്ടത്തിൽ ഫ്രണ്ട്സ് ഇലവനെ പരാജയപ്പെടുത്തിയാണ് മാസ്റ്റേഴ്സ് ചാമ്പ്യന്മാരായത്. 24 ടീമുകൾ മാറ്റുരച്ച 20-20 ടൂർണമെൻറിൽ കരുത്തരായ ഡ്രീം ആർട്ടിനെ സെമിഫൈനലിൽ വീഴ്ത്തിയാണ് മാസ്റ്റേഴ്സ് കലാശപ്പോരാട്ടത്തിന് യോഗ്യത നേടിയത്.

ഫൈനലിൽ ടോസ് നേടിയ മാസ്റ്റേഴ്സ് ഫീൽഡിങ് തിരഞ്ഞെടുക്കുകയായിരുന്നു. മാസ്റ്റേഴ്സ് ബൗളർമാരുടെ കൃത്യതയാർന്ന ബൗളിങ്ങിന് മുന്നിൽ ഫ്രണ്ട്സ് ഇലവൻ ബാറ്റിങ് നിര പതറി. 12.2 ഓവറിൽ 86 റൺസിന് ഫ്രണ്ട്സ് ഇലവൻ എല്ലാവരും പുറത്തായി. 87 റൺസ് എന്ന വിജയലക്ഷ്യം പിന്തുടർന്ന മാസ്റ്റേഴ്സ് വെറും 7.1 ഓവറിൽ ലക്ഷ്യം കണ്ട് കിരീടത്തിൽ മുത്തമിട്ടു. ഫൈനലിലെ നിർണായക പ്രകടനത്തിലൂടെ ജിലിൻ മാത്യു പ്ലെയർ ഓഫ് ദ മാച്ച് ആയി തിരഞ്ഞെടുക്കപ്പെട്ടു. ടൂർണമെൻറിലുടനീളം മികച്ച പ്രകടനം കാഴ്ചവെച്ച ശരീഫ് ആണ് പ്ലെയർ ഓഫ് ദ ടൂർണമെൻറ്​.

മത്സരത്തിൽ ആർ.സി.സി മൂന്നാം സ്ഥാനവും ഡ്രീം ആർട്ട് നാലാം സ്ഥാനവും കരസ്ഥമാക്കി. വ്യക്തിഗത പുരസ്കാരങ്ങളിൽ ആർ.സി.സിയിലെ റഹ്മാൻ (മികച്ച ബാറ്റർ), മാസ്റ്റേഴ്സിലെ പ്രമോദ് (മികച്ച ബൗളർ), എം.ഡബ്ല്യു.സി.സിയിലെ ജാബി (മികച്ച വിക്കറ്റ് കീപ്പർ), ഡ്രീം ആർട്ടിലെ അഭി (മികച്ച ഫീൽഡർ) എന്നിവർ അർഹരായി. നവാസ് യൂണിവേഴ്സലിന്റെ നേതൃത്വത്തിൽ എം.സി.എ ഗ്രൗണ്ടിൽ നടന്ന ചടങ്ങിൽ വിജയികൾക്കുള്ള ട്രോഫികളും സമ്മാനങ്ങളും വിതരണം ചെയ്തു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

News Summary - NNN Cricket Premier League: Masters retain title
Next Story