Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightഎ​ൻ.​എ​ൽ.​പി കു​ടും​ബ...

എ​ൻ.​എ​ൽ.​പി കു​ടും​ബ സം​ഗ​മം

text_fields
bookmark_border
എ​ൻ.​എ​ൽ.​പി കു​ടും​ബ സം​ഗ​മം
cancel

റി​യാ​ദ്: ന്യൂ​റോ ലിം​ഗ്വി​സ്​​റ്റി​ക്​ പ്രോ​ഗ്രാം (എ​ൻ.​എ​ൽ.​പി) അം​ഗ​ങ്ങ​ളു​ടെ കു​ടും​ബ​സം​ഗ​മം റി​യാ​ദി​ൽ ന​ട​ന്നു. മ​ല​സ് അ​ൽ​മാ​സ് ഓ​ഡി​റ്റോ​റി​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച പ​രി​പാ​ടി​യി​ൽ ‘ലോ ​ഓ​ഫ് എ​ൻ​ട്രോ​പ്പി’ എ​ന്ന വി​ഷ​യ​ത്തി​ൽ ഇ​ൻ​റ​ർ​നാ​ഷ​ന​ൽ ട്രെ​യ്ന​ർ ഡോ. ​പോ​ൾ തോ​മ​സ്​ ക്ലാ​സ്​ ന​യി​ച്ചു. ച​ട​ങ്ങി​ൽ അ​ദ്ദേ​ഹം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. സാ​മൂ​ഹി​ക പ്ര​തി​ബ​ദ്ധ​ത​യോ​ടെ നി​സ്വാ​ർ​ഥ​വും മാ​തൃ​കാ​പ​ര​വു​മാ​യി എ​ൻ.​എ​ൽ.​പി സേ​വ​ന​ങ്ങ​ൾ എ​ങ്ങ​നെ പ്ര​യോ​ഗ​വ​ത്ക​രി​ക്കാ​മെ​ന്നു​ള്ള അ​നു​ഭ​വ​ങ്ങ​ൾ മു​ഖ്യ പ്ര​ഭാ​ഷ​ക​ൻ കിം​സ് ആ​ശു​പ​ത്രി ചെ​യ​ർ​മാ​ൻ സൂ​ര​ജ് പാ​ണ​യി​ൽ പ​ങ്കു​വെ​ച്ചു. വ​ള​ർ​ന്നു​വ​രു​ന്ന ത​ല​മു​റ​യു​ടെ മാ​ന​സി​ക​മാ​യ ആ​രോ​ഗ്യ​വും വ്യ​ക്തി​ത്വ വി​ക​സ​ന​വും മാ​താ​പി​താ​ക്ക​ൾ​ക്ക് മ​ക്ക​ളോ​ടു​ള്ള പെ​രു​മാ​റ്റ​ത്തേ​യും നി​ത്യ​ജീ​വി​ത ക്ര​മീ​ക​ര​ണ​ങ്ങ​ളേ​യും അ​നു​സ​രി​ച്ചാ​ണെ​ന്നു​ള്ള തി​രി​ച്ച​റി​വു​ണ്ടാ​ക​ണ​മെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ൻ.​എ​ൽ.​പി, അ​ലോ​പ്പ​തി മെ​ഡി​ക്ക​ൽ ഫീ​ൽ​ഡി​ലും ഇ​ത​ര ചി​കി​ത്സാ​ത​ല​ങ്ങ​ളി​ലും മാ​ന​സി​കാ​രോ​ഗ്യ ത​ല​ത്തി​ലും ചെ​ലു​ത്തു​ന്ന സ്വാ​ധീ​ന​ത്തേ​യും പ്രാ​ധാ​ന്യ​ത്തേ​യും കു​റി​ച്ച് മു​ഖ്യാ​തി​ഥി നാ​ഷ​ന​ൽ ഗാ​ർ​ഡ് ആ​ശു​പ​ത്രി റോ​യ​ൽ പ്രോ​ട്ടോ​കോ​ൾ ഫി​സി​ഷ്യ​ൻ ഡോ. ​അ​ൻ​വ​ർ ഖു​ർ​ഷി​ദ് സം​സാ​രി​ച്ചു. ശി​ഹാ​ബ് കൊ​ട്ടു​കാ​ട് അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തി.

അ​ബ്​​ദു​ല്ല​ത്തീ​ഫ്, അ​ല​വി​ക്കു​ട്ടി ഒ​ള​വ​ട്ടൂ​ർ, ഷി​ജി​ത്, ഫ​ർ​ഹാ​ൻ അ​ഹ്​​മ​ദ്, സ​യ്യി​ദ അ​ൻ​സാ​രി, മു​ഹി​യു​ദ്ദീ​ൻ, നി​ഖി​ല സ​മീ​ർ, വ​ർ​ഗീ​സ് വി​ൻ​റ​ർ ടൈം ​ക​മ്പ​നി എ​ന്നി​വ​ർ സം​സാ​രി​ച്ചു. എ​ൻ.​എ​ൽ.​പി സൗ​ദി മാ​നേ​ജ​ർ സ്​​റ്റാ​ൻ​ലി ജോ​സ് സ്വാ​ഗ​ത​വും ഷു​ക്കൂ​ർ പൂ​ക്ക​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

എ​ൻ.​എ​ൽ.​പി വെ​രി​ഫൈ​ഡ്‌ മാ​സ്​​റ്റ​ർ പ്രാ​ക്ടീ​ഷ​ണ​ർ നി​ഖി​ല സ​മീ​റി​നു​ള്ള നാ​ഷ​ന​ൽ സ്കി​ൽ ഇ​ന്ത്യ മി​ഷ​ൻ സ​ർ​ട്ടി​ഫി​ക്ക​റ്റും ഐ.​ഡി കാ​ർ​ഡും ഡോ. ​പോ​ൾ തോ​മ​സ്‌ ന​ൽ​കി.

കോ​വി​ഡ് കാ​ല​ത്തും അ​തി​ന് ശേ​ഷ​വും നാ​ട്ടി​ലും പ്ര​വാ​സി സ​മൂ​ഹ​ത്തി​ലും ന​ൽ​കു​ന്ന സേ​വ​നാ​നു​ഭ​വ​ങ്ങ​ൾ എ​ൻ.​എ​ൽ.​പി കു​ടും​ബാം​ഗ​ങ്ങ​ൾ പ​ങ്കു​വെ​ച്ചു. യാ​സി​ർ, അ​ബൂ​ബ​ക്ക​ർ സി​ദ്ദീ​ഖ്, സു​മി​ത, ഹാ​ജ​റ, ഷാ​ഫി, ന​മി​ത, മ​ധു​സൂ​ദ​ന​ൻ, ഷം​നാ​ദ്, സൈ​നു​ൽ ആ​ബി​ദ് എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:RIYADNLP
News Summary - NLP family meet
Next Story