എൻ.കെ. സോക്കർ സീസൺ 2 ഫുട്ബാൾ ടൂർണമെന്റ്: റോയൽസ് ട്രാവൽസ് ജിദ്ദ ജേതാക്കൾ
text_fieldsഎൻ.കെ സോക്കർ സീസൺ 2 ഫുട്ബാൾ ടൂർണമെന്റിൽ ജേതാക്കളായ റോയൽസ് ട്രാവൽസ് ജിദ്ദ ടീം ട്രോഫിയുമായി
ജിദ്ദ: ജിദ്ദ നിലമ്പൂർ മണ്ഡലം കെ.എം.സി. സി കമ്മിറ്റി സംഘടിപ്പിച്ച കെ. എൽ10 റസ്റ്റാറന്റ് പ്രൈസ് മണിക്കും നിലമ്പൂർ കെ.എം.സി.സി വിന്നേഴ്സ് ട്രോഫിക്കും വേണ്ടിയുള്ള എൻ.കെ സോക്കർ സീസൺ 2 ഫുട്ബാൾ ടൂർണമെൻറിൽ റോയൽസ് ട്രാവൽസ് ജിദ്ദ ജേതാക്കളായി.ഫൈനലിൽ അമി ഗോസ് ജെൻറ്സ് വെയർ ടീം ഷറഫിയയെ പെനാൽറ്റിയിൽ പരാജയപ്പെടുത്തിയാണ് റോയൽസ് ട്രാവൽസ് ജിദ്ദ ടീം ജേതാക്കളായത്. ജേതാക്കൾക്കുള്ള ട്രോഫി സിഫ് പ്രസിഡന്റ് ബേബി നീലാമ്പ്രയും ജിദ്ദ കെ.എം.സി.സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്രയും ചേർന്ന് കൈമാറി.ബെസ്റ്റ് പ്ലെയർ ഓഫ് ടൂർണമെൻറായി കുട്ടപ്പായി (റോയൽസ് ട്രാവൽസ് ജിദ്ദ), മികച്ച സ്റ്റോപ്പർ ബാക്കായി ജിന്റോ (റോയൽസ് ട്രാവൽസ് ജിദ്ദ), മികച്ച ഗോൾകീപ്പറായി നവാസ് അലി (അമിഗോസ് ടീം ഷറഫിയ), ബെസ്റ്റ് പ്ലെയർ ഓഫ് ദ ഫൈനലായി ജമാൽ (റോയൽസ് ട്രാവൽസ് ജിദ്ദ) എന്നിവരെ തിരഞ്ഞെടുത്തു.
ടൂർണമെൻറിനോടനുബന്ധിച്ച് സാംസ്കാരിക സമ്മേളനം കെ.എം. സി. സി സെൻട്രൽ കമ്മിറ്റി പ്രസിഡൻറ് അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു. സിഫ് പ്രസിഡൻറ് ബേബി നീലാമ്പ്ര കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി വി.പി. മുസ്തഫ, നിസാം മമ്പാട്, ഇസ്മായിൽ മുണ്ടക്കുളം, സുബൈർ വട്ടോളി, നാസർ മച്ചിങ്ങൽ, മലപ്പുറം ജില്ല കെ.എം.സി.സി ചെയർമാൻ കെ.കെ. മുഹമ്മദ്, പ്രസിഡൻറ് ഇസ്മായിൽ മുണ്ടുപറമ്പ്, സെക്രട്ടറി നാണി മാഷ്, പി.സി.എ. റഹ്മാൻ എന്ന ഇണ്ണ്യാക്ക, അശ്റഫ് മുല്ലപ്പള്ളി, സലീം മമ്പാട്, ശിഹാബ്, റഊഫ് (അൽ ജൗഫ് ട്രാവൽസ്), അബൂ തുർക്കി( ആപ്പിൾ മാർട്ട് ), എ.പി. അബ്ദുല്ല, (ബി.എസ്. വാച്ച്) അമ്പ്ദുൽറസാഖ് ( കെ. എൽ. 10 റസ്റ്റാറൻറ്), അശ്റഫ് (ശിഫാ ബവാദി), മുസ്തഫ മുപ്ര (വിജയ് മസാല), ജലീൽ മൂത്തേടം (റാഹ) എന്നിവർ സാംസാരിച്ചു. സുബൈർ വട്ടോളി അബുട്ടി പള്ളത്ത്,ഫസലുറഹ്മാൻ, ജാബിർ ചങ്കരത്ത്, മനാഫ് അമരമ്പലം, അമീൻ ഇസ്ലാഹി , സൽമാൻ വഴിക്കടവ്, സലിം മുണ്ടേരി , സലാം ചെമ്മല, ശിഹാബ് പൊറ്റമ്മൽ, മുനീർ ബാബു ചുങ്കത്തറ, ഫൈസൽ നാരോക്കാവ് എന്നിവർ നേതൃത്വം നൽകി.

