Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനാലുമേഖലയിലെ...

നാലുമേഖലയിലെ സ്വദേശിവത്​കരണത്തിന്​ ഇനി ദിവസങ്ങൾ 

text_fields
bookmark_border
നാലുമേഖലയിലെ സ്വദേശിവത്​കരണത്തിന്​ ഇനി ദിവസങ്ങൾ 
cancel

ജിദ്ദ: നാല്​ മേഖലയിലെ വിൽപന കൗണ്ടറുകളിൽ സ്വദേശിവത്​കരണം നടപ്പാക്കാൻ ഇനി 11 ദിവസം മാത്രം. 
കാർ, മേ​േട്ടാർ സൈക്കിൾ കടകൾ, റെഡിമെയ്​ഡ്​, കുട്ടികളുടെ വസ്​ത്രങ്ങൾ​, പുരുഷന്മാർക്ക്​ മാത്രമായുള്ള വസ്​ത്ര കടകൾ, വീട്ടുപകരണം, ഒാഫീസ്​ ഫർണിച്ചർ കടകൾ, പാത്ര കടകൾ എന്നിവയിലാണ്​​ സെപ്​റ്റംബർ 11 (മുഹറം ഒന്ന്​) മുതൽ സ്വദേശിവത്​രണം നടപ്പാക്കുന്നത്​.  
സ്വകാര്യമേഖലയിൽ സ്വദേശി അനുപാതം വർധിപ്പിക്കുന്നതി​​​െൻറ ഭാഗമായി ഏതാനും മാസം മുമ്പാണ്​ 12 തൊഴിൽ മേഖലകളിൽ  സ്വദേശിവത്​കരണം പ്രഖ്യാപിച്ചത്​. മൂന്ന്​ ഘട്ടങ്ങളിലായാണ്​ ഇത്​ നടപ്പാക്കുക. 

വാച്ച്​, കണ്ണട, ഇലക്​ട്രിക്കൽ, ഇലക്​ട്രോണിക്​സ്​ കടകളിൽ നവംബർ 10​ (റബീഉൽ അവ്വൽ ഒന്ന്​) മുതലും മെഡിക്കൽ ഉപകരണങ്ങൾ, കെട്ടിട നിർമാണ വസ്​തുക്കൾ, സ്​പെയർ പാർട്​സ്​, കാർപറ്റ്​, മിഠായി  കടകളിൽ 2019 ജനുവരി എട്ട്​ ​ (ജമാദുൽ അവ്വൽ ഒന്ന്​) മുതലും നടപ്പാക്കാനാണ്​ പദ്ധതിയിട്ടിരിക്കുന്നത്​. പുതിയ മേഖലകളിൽ സ്വദേശിവത്​കരണം നടപ്പാക്കുന്നതിന്​ ആവശ്യമായ പദ്ധതികൾ ആവിഷ്​കരിക്കാൻ തൊഴിൽ സാമൂഹ്യമന്ത്രാലയം, മാനവ വിഭവശേഷി ഫണ്ട്​ (ഹദഫ്​), സാമൂഹ്യവികസന ബാങ്ക്​ എന്നിവർ ഉൾപ്പെട്ട സമിതിക്ക്​ രൂപം നൽകിയിട്ടുണ്ട്​. ബന്ധപ്പെട്ട വകുപ്പുകളുമായി സഹകരിച്ച്​ സമിതി വേണ്ട നടപടികൾ സ്വീകരിച്ചുവരിയാണ്​. നിശ്ചിത തിയതികൾക്ക്​ ശേഷം സ്വദേശികൾക്ക്​ മാത്രമാക്കിയ ജോലികളിൽ വിദേശികൾക്ക്​ ജോലി നൽകിയ ശിക്ഷ നടപടികൾ ഉണ്ടാകുമെന്നും വ്യക്​തമാക്കിയിട്ടുണ്ട്​. 

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:saudinitaqatsaudi news
News Summary - nitaqat-saudi-saudi news
Next Story