നിഷാദ് അലവിക്ക് ഒസീമിയ യാത്രയയപ്പ് നൽകി
text_fieldsനാട്ടിലേക്ക് മടങ്ങുന്ന നിഷാദ് അലവിക്കുള്ള ഒസീമിയ ജിദ്ദ ഉപഹാരം പ്രസിഡൻറ് കെ.എൻ.എ. ലത്തീഫ് നൽകുന്നു
ജിദ്ദ: പ്രവാസമവസാനിപ്പിച്ചു മടങ്ങുന്ന ഇ.എം.ഇ.എ കോളജ് അലുംനി (ഒസീമിയ) ജിദ്ദ ചാപ്റ്റർ ട്രഷറർ നിഷാദ് അലവിക്ക് കമ്മിറ്റി യാത്രയയപ്പ് നൽകി. ഹറാസാത്ത് വില്ലയിൽ നടന്ന സംഗമം മുസ്തഫ കെ.ടി. പെരുവള്ളൂർ ഉദ്ഘാടനം ചെയ്തു.
പ്രസിഡൻറ് കെ.എൻ.എ ലത്തീഫ് അധ്യക്ഷത വഹിച്ചു. ലത്തീഫ് പൊന്നാട്, ഷംസു വെള്ളുവമ്പ്രം, ഇമ്താദ്, മുഷ്താഖ് മധുവായ്, റഈസ് കൊണ്ടോട്ടി, അഫ്സൽ മായക്കര, സഹീർഖാൻ, അബ്ദുല്ല കൊട്ടപ്പുറം, മാലിക് മായക്കര, മൻസൂർ പാലയിൽ, ഷബീബ് കാരാട്ട്, ഫൈസൽ, സമീഹ് കൊടലട, റാഷിദ് മംഗലശ്ശേരി, ഷകീൽ, അനസ് തെറ്റൻ, സാലിം, ബെൻ (കെനിയ) എന്നിവർ സംസാരിച്ചു.
ചടങ്ങിനോടനുബന്ധിച്ച് സംഗീത പരിപാടികളും ഫുട്ബാൾ മത്സരവും നടന്നു. ജനറൽ സെക്രട്ടറി നൗഷാദ് ബാവ സ്വാഗതവും നിസാർ നടുകര നന്ദിയും പറഞ്ഞു. മാർസ് ഇൻകോർപറേറ്റഡ് കമ്പനിയിൽ സപ്ലയർ ക്വാളിറ്റി അഷുറൻസ് മാേനജറായി ജോലി ചെയ്യുകയായിരുന്നു നിഷാദ് അലവി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

