നിറവ് സാഹിത്യ പുരസ്കാരം ടോണി എം. ആൻറണിക്ക്
text_fieldsടോണി എം. ആൻറണി
ജുബൈൽ: രവീന്ദ്രനാഥ് ടാഗോറിന്റെ നാമധേയത്തിലുള്ള ‘നിറവ്’ സാഹിത്യ സാംസ്കാരിക വേദിയുടെ പുരസ്കാരങ്ങൾ പ്രഖ്യാപിച്ചു. സാഹിത്യ വിഭാഗത്തിൽ ജുബൈലിൽ പ്രവാസിയായ ടോണി എം. ആന്റണിക്കാണ് അംഗീകാരം. ‘അവരെന്തു കരുതും’ എന്ന കവിതാസമാഹാരമാണ് അവാർഡിന് അർഹനാക്കിയത്. ഈ കൃതിക്ക് 2024ലെ ആർ. രാമചന്ദ്രൻ കവിതാ പുരസ്കാരവും 2025-ലെ ഡി. വിനയചന്ദ്രൻ കവിത പുരസ്കാരവും ലഭിച്ചിരുന്നു.
ടോണി ജുബൈലിൽ കുടുംബത്തോടൊപ്പം പ്രവാസം നയിക്കുകയാണ്. ആറ് പുസ്തകങ്ങൾ പ്രസിദ്ധീകരിച്ചിട്ടുണ്ട്. നിറവ് പുരസ്കാരങ്ങളിൽ, ചലച്ചിത്ര മേഖലയിലെ സമഗ്രസംഭാവനക്ക് എം.ആർ. ഗോപകുമാറിനെയും മികച്ച നവാഗത അഭിനേതാവായി റോഷൻ മാത്യുവിനെയും തിരഞ്ഞെടുത്തു. മാർച്ച് 29ന് തിരുവനന്തപുരം ആനന്ദ കലാക്ഷേത്രത്തിൽ വെച്ച് പുരസ്കാരങ്ങൾ സമ്മാനിക്കുമെന്ന് ഭാരവാഹികൾ അറിയിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

