Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ല​മ്പൂ​ർ പ്ര​വാ​സി...

നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന ഇ​ഫ്താ​ർ

text_fields
bookmark_border
iftar meet
cancel
camera_alt

നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന റി​യാ​ദി​ൽ സം​ഘ​ടി​പ്പി​ച്ച ഇ​ഫ്താ​ർ സം​ഗ​മ​ത്തി​ൽനിന്ന്

റി​യാ​ദ്​: നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന റി​യാ​ദി​ൽ ഇ​ഫ്താ​ർ സം​ഗ​മം സം​ഘ​ടി​പ്പി​ച്ചു. നൂ​റി​ലേ​റെ പേ​ർ പ​ങ്കെ​ടു​ത്ത ഇ​ഫ്താ​ർ സം​ഗ​മം വേ​റി​ട്ട അ​നു​ഭ​വ​മാ​യി. നി​ല​മ്പൂ​ർ ന​ഗ​ര​സ​ഭ പ​രി​ധി​യി​ലു​ള്ള പ്ര​വാ​സി​ക​ളു​ടെ കൂ​ട്ടാ​യ്മ​യാ​യ നി​ല​മ്പൂ​ർ പ്ര​വാ​സി സം​ഘ​ട​ന ക​ഴി​ഞ്ഞ 23 വ​ർ​ഷ​ത്തി​ലേ​റെ​യാ​യി റി​യാ​ദി​ൽ പ്ര​വ​ർ​ത്തി​ച്ചു​വ​രു​ന്നു. നി​ര​വ​ധി ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സം​ഘ​ട​ന നേ​തൃ​ത്വം ന​ൽ​കി​യി​ട്ടു​ണ്ടെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

സു​ലൈ എ​ക്സി​റ്റ് 16ലെ ​ഇ​സ്തി​റാ​ഹ​യി​ൽ ന​ട​ന്ന സം​ഗ​മം മു​ൻ പ്ര​സി​ഡ​ൻ​റ്​ അ​ബ്​​ദു​ല്ല വ​ല്ലാ​ഞ്ചി​റ ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​സി​ഡ​ൻ​റ്​ അ​ഷ്റ​ഫ് പ​രു​ത്തി​ക്കു​ന്ന​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

സൈ​നു​ൽ ആ​ബി​ദീ​ൻ ഒ​റ്റ​ക​ത്ത്, റ​സാ​ഖ്​ അ​റ​ക്ക​ൽ, സു​ൽ​ഫി​ക്ക​ർ ചെ​മ്പാ​ല, ഷാ​ജി​ൽ മേ​ലേ​തി​ൽ, റി​യാ​സ് വ​രി​ക്കോ​ട​ൻ എ​ന്നി​വ​ർ സം​സാ​രി​ച്ചു. കാ​ളി​കാ​വ് പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ പ്ര​തി​നി​ധി നാ​സ​ർ കാ​ര​യി​ൽ ആ​ശം​സ നേ​ർ​ന്നു. സെ​ക്ര​ട്ട​റി ജാ​ഫ​റ​ലി മൂ​ത്തേ​ട​ത്ത് സ്വാ​ഗ​ത​വും മ​ൻ​സൂ​ർ ബാ​ബു അ​യ്യാ​ർ​പൊ​യി​ൽ ന​ന്ദി​യും പ​റ​ഞ്ഞു.

റി​യാ​ദി​ൽ ജോ​ലി ചെ​യ്യു​ന്ന നി​ല​മ്പൂ​ർ പ്ര​വാ​സി​ക​ൾ 0530279289, 0501466425 എ​ന്നീ ന​മ്പ​റു​ക​ളി​ൽ ബ​ന്ധ​പ്പെ​ട​ണ​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ അ​റി​യി​ച്ചു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Saudi Arabia News
News Summary - Nilambur Pravasi Organization Iftar
Next Story