പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ നിലമ്പൂർ പ്രവാസി സംഘടന ആദരിച്ചു
text_fieldsറിയാദിലെ നിലമ്പൂർ പ്രവാസി സംഘടന സംഘടിപ്പിച്ച ആദരിക്കൽ ചടങ്ങിൽനിന്ന്
റിയാദ്: റിയാദിൽ ജോലിചെയ്യുന്ന മലപ്പുറം നിലമ്പൂർ നിവാസികളുടെ കൂട്ടായ്മയായ നിലമ്പൂർ പ്രവാസി സംഘടനയുടെ നിലവിലുള്ള അംഗങ്ങളുടെയും മുൻ അംഗങ്ങളുടെയും മക്കളിൽ വിവിധ പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെ ആദരിച്ചു.
പത്ത്, പ്ലസ് ടു ക്ലാസ് പരീക്ഷകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികളെയും നീറ്റ് പരീക്ഷയിൽ മികച്ച റാങ്ക് ലഭിച്ച പ്രവാസി സംഘടന വൈസ് പ്രസിഡന്റ് മൻസൂർ ബാബുവിന്റെ മകൾ മഹറിൻ മൻസൂർ, കോവിലകത്തമുറി സ്വദേശിയായ ആകാശ് എന്നിവരെയാണ് ചടങ്ങിൽ ആദരിച്ചത്. നിലമ്പൂർ ചന്തക്കുന്നിലെ നിർധന കുടുംബാംഗമായ ക്യാൻസർ രോഗിക്കുള്ള ചികിത്സ ധനസാഹയവും ചടങ്ങിൽ കൈമാറി. നിലമ്പൂർ യൂനിയൻ ഹോട്ടൽ ഓഡിറ്റോറിയത്തിൽ വെച്ച് നടന്ന ചടങ്ങ് ആർദ്രം ഹെൽത്ത് മിഷൻ ജില്ലാ നോഡൽ ഓഫിസർ ഡോ. പ്രവീണ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് അഷ്റഫ് പരുത്തിക്കുന്നൻ അധ്യക്ഷത വഹിച്ചു. നിർധന രോഗിക്കുള്ള ചികിത്സ ധനസഹായം ജീവകാരുണ്യ വിഭാഗം കൺവീനർ പി.വി റിയാദ് കൈമാറി. ആന്റണി സെബാസ്റ്റ്യൻ, ടി.പി മുഹമ്മദ്, നൗഷാദ് മൂത്തേടത്ത്, വഹാബ്, അൻവർ പാറമ്മൽ, ആസാദ് കരിമ്പനക്കൽ, ഷബീറലി മാടാല, കുഞ്ഞുമുഹമ്മദ് അയ്യാർപൊയിൽ എന്നിവർ വിദ്യാർഥികൾക്കുള്ള ഉപഹാരങ്ങൾ കൈമാറി. റഷീദ് മേലേതിൽ, ഷംസീർ വരിക്കോടൻ, ഷാനവാസ് പട്ടിക്കാടൻ എന്നിവർ സംസാരിച്ചു. ഹിദായത്ത് ചുള്ളിയിൽ സ്വാഗതവും അബ്ദുൽ റസാക്ക് മൈത്രി നന്ദിയും പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

