നിലമ്പൂർ സ്വദേശി റിയാദിൽ മരിച്ചു

21:46 PM
14/02/2020

റിയാദ്: മലയാളി യുവാവ് റിയാദിൽ ഹൃദയാഘാതം മൂലം മരിച്ചു. റിയാദ്-എക്‌സിറ്റ് 16ല്‍ ബൂഫിയയില്‍ ജോലി ചെയ്തിരുന്ന മലപ്പുറം നിലമ്പൂര്‍ പോത്തുകല്ല് പാതാര്‍ സ്വദേശി കൂരിക്കാടന്‍ ശുഐബ് (26) ആണ് മരിച്ചത്. മുഹമ്മദ് കോയ-ആമിന ദമ്പതികളുടെ മകനാണ്. 

ബൂഫിയയില്‍ പാചകക്കാരനായിരുന്നു. കഴിഞ്ഞ മാസമാണ് അവധി കഴിഞ്ഞ് തിരിച്ചുവന്നത്. അവിവാഹിതനാണ്. സഹോദരങ്ങൾ: മുഹമ്മദ് നിസാര്‍, മുഹമ്മദ് റിയാദ്, നിശാദ്, ഖമർന്നിസ, ഖൈറുന്നീസ, നജ്മുന്നീസ, നിഹാല തസ്‌നി. 

മൃതദേഹം റിയാദില്‍ ഖബറടക്കാനുള്ള നടപടിക്രമങ്ങള്‍ പൂർത്തിയാക്കുന്നതിന് വേണ്ടി റിയാദ് കെ.എം.സി.സി ജീവകാരുണ്യ പ്രവർത്തകനും ഇന്ത്യന്‍ എംബസി വെൽഫെയര്‍ വളണ്ടിയറുമായ സിദ്ദീഖ് തുവ്വൂര്‍, നജീബ് മമ്പാട്, നസീര്‍ എന്നിവര്‍ രംഗത്തുണ്ട്. 

Loading...
COMMENTS