നിലമ്പൂർ കെ.എം.സി.സി ഭാരവാഹികൾ വി.എസ്. ജോയിയെ സന്ദർശിച്ചു
text_fieldsമലപ്പുറം ഡി.സി.സി പ്രസിഡന്റ് വി.എസ്. ജോയിയെ കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചപ്പോൾ
ജിദ്ദ: മലപ്പുറം ഡി.സി.സി പ്രസിഡൻറും നിലമ്പൂർ സ്വദേശിയുമായ വി.എസ്. ജോയിയെ കെ.എം.സി.സി ജിദ്ദ നിലമ്പൂർ മണ്ഡലം കമ്മിറ്റി ഭാരവാഹികൾ സന്ദർശിച്ചു.
നിലവിൽ ഇന്ത്യയിൽ നിലനിൽക്കുന്ന രാഷ്ട്രീയപശ്ചാത്തലവും മണ്ഡലത്തിലെ വികസന മുരടിപ്പിനെതിരെ, യു.ഡി.എഫിന്റെ നേതൃത്വത്തിൽ പ്രക്ഷോഭം സംഘടിപ്പിക്കുന്ന കാര്യങ്ങള സംബന്ധിച്ചും ഗൗരവമായി ചർച്ച ചെയ്യുന്നതിന് നേതാക്കളുമായി ബന്ധപ്പെട്ട് തീരുമാനത്തിലെത്താനും, വിവരങ്ങൾ കെ.എം.സി.സി ഭാരവാഹികളെ അറിയിക്കാമെന്നും വി.എസ്. ജോയ് വ്യക്തമാക്കി. കെ.എം.സി.സി ജിദ്ദ സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുബൈർ വട്ടോളി, പി.സി.എ റഹ്മാൻ (ഇണ്ണി), മണ്ഡലം പ്രസിഡന്റ് അബുട്ടി പള്ളത്ത്, സെക്രട്ടറി ഫസലു മൂത്തേടം, ട്രഷറർ ജാബിർ ചങ്കരത്ത്, മറ്റു ഭാരവാഹികളായ മനാഫ് പൂക്കോട്ടുംപാടം, കെ.ടി ഉമ്മർചുങ്കത്തറ, ഷൗഫൽ കരുളായ്, അമീൻ ഇസ്ലാഹി നിലമ്പൂർ, പി.എ ജലീൽ, സജാദ് മൂത്തേടം എന്നീ ഭാരവാഹികൾ ഡി.സി.സി പ്രസിഡൻറുമായി സംവദിച്ചു.

