നിലമ്പൂർ കെ.എം.സി.സി കുടുംബ സംഗമം സംഘടിപ്പിച്ചു
text_fieldsജിദ്ദ കെ.എം.സി.സി നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനും കുടുംബ സംഗമവും അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്യുന്നു
ജിദ്ദ: കെ.എം.സി.സി നിലമ്പൂർ മണ്ഡലം തെരഞ്ഞെടുപ്പ് പ്രചാരണ കാമ്പയിനും കുടുംബ സംഗമവും സംഘടിപ്പിച്ചു.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ മണ്ഡലത്തിലെ ഓരോ പഞ്ചായത്തിലെയും മുനിസിപ്പാലിറ്റിയുടെയും യു.ഡി.എഫ് സ്ഥാനാർഥികളുടെ വിജയം ഉറപ്പിക്കുന്നതിന് സംഗമം ആഹ്വാനം ചെയ്തു. അരാസാത്തിലെ വില്ലയിൽ ഒത്തുചേർന്ന സംഗമം കെ.എം.സി.സി സെൻട്രൽ കമ്മിറ്റി ജനറൽ സെക്രട്ടറി അബൂബക്കർ അരിമ്പ്ര ഉദ്ഘാടനം ചെയ്തു.
അബൂട്ടി പള്ളത്ത് അധ്യക്ഷത വഹിച്ചു. മണ്ണാർക്കാട് കെ.എം.സി.സി പ്രതിനിധി ഹുസൈൻ, കണ്ണമംഗലം കെ.എം.സി.സി പ്രതിനിധി ശിഹാബ് എന്നിവർ സംസാരിച്ചു. മികച്ച പ്രവർത്തനം കാഴ്ചെവച്ച ജിദ്ദ കെ.എം.സി.സി വെൽഫെയർ വിങ്ങിനെ ചടങ്ങിൽ ആദരിച്ചു.
സുബൈർ വട്ടോളിയിൽ നിന്നും വെൽെഫയർ വിങ് ജനറൽ കൺവീനർ മുഹമ്മദ് കുട്ടി പാണ്ടിക്കാട് ഉപഹാരം ഏറ്റുവാങ്ങി. ആശാ ഷിജുവിെൻറ നേതൃത്വത്തിൽ നടന്ന ഇശൽ രാവിൽ സിറാസ് കരുളായി, അജീഷ്, അർഷാദ്, മുനീർ ബാബു, റഷീദ് ചുങ്കത്തറ തുടങ്ങിയവർ ഗാനമാലപിച്ചു. ദുൽഫുഖാർ ചുങ്കത്തറ, നിഷാജ് അനക്കായി, സിറാസ് കരുളായി, ഹഖ് ചുങ്കത്തറ, ജനീഷ് വഴിക്കടവ്, ജലീൽ മൂത്തേടം, അബ്ദു പലേമാട്, സലീം മുണ്ടേരി, കരീം അമരമ്പലം തുടങ്ങിയവർ നേതൃത്വം നൽകി. സുബൈർ വട്ടോളി സ്വാഗതവും ജാബിർ ചങ്കരത്ത് നന്ദിയും പറഞ്ഞു.

