നിലമ്പൂർ തെരഞ്ഞെടുപ്പ് ഫലം; ഒ.ഐ.സി.സി യാംബു വിജയാഘോഷം
text_fieldsയാംബു ഒ.ഐ.സി.സി ഏരിയ കമ്മിറ്റി സംഘടിപ്പിച്ച ഉപതെരഞ്ഞെടുപ്പ് വിജയാഘോഷത്തിൽ നിന്ന്
യാംബു: നിലമ്പൂർ ഉപതെരഞ്ഞെടുപ്പിൽ ഐക്യ മുന്നണി സ്ഥാനാർഥി ആര്യാടൻ ഷൗക്കത്ത് നേടിയ വിജയത്തിൽ ഒ.ഐ.സി.സി യാംബു ഏരിയ കമ്മിറ്റി വിജയാഘോഷം സംഘടിപ്പിച്ചു. യാംബു ടൗൺ ലക്കി ഹോട്ടലിന്റെ പരിസരത്ത് സംഘടിപ്പിച്ച പരിപടി ഒ.ഐ.സി.സി ഇൻകാസ് ഗ്ലോബൽ സെക്രട്ടറി ശങ്കർ എളങ്കൂർ ഉദ്ഘാടനം ചെയ്തു.
യാംബുവിൽ നേരത്തേ സന്ദർശനം നടത്തിയ ശേഷം ഇവിടുത്തെ മലയാളി സമൂഹത്തോട് ഇപ്പോഴും ഏറെ ഹൃദയബന്ധം കാത്തുസൂക്ഷിക്കുന്ന ആര്യാടൻ ഷൗക്കത്തിന്റെ വിജയത്തിൽ ഏറെ അഭിമാനമുണ്ടെന്നും അദ്ദേഹത്തെ വിജയിപ്പിക്കാൻ രംഗത്തിറങ്ങിയ എല്ലാവർക്കും നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. ഒ.ഐ.സി.സി യാംബു പ്രസിഡൻറ് സിദ്ദീഖുൽ അക്ബർ സംസാരിച്ചു.
രാഷ്ട്രീയം ചർച്ച ചെയ്യാതെ വിദ്വേഷവും വർഗീയതയും മാത്രം അജണ്ടയാക്കി പ്രചാരണം നടത്തി തെരഞ്ഞെടുപ്പിനെ നേരിട്ട ഇടതുപക്ഷത്തിനേറ്റ കനത്ത പരാജയമാണ് നിലമ്പൂരിലെ തെരഞ്ഞെടുപ്പ് ഫലമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. ജിദ്ദ റീജനൽ കമ്മിറ്റി സെക്രട്ടറി അഷ്കർ വണ്ടൂർ, കെ.എം.സി.സി യാംബു പ്രതിനിധികളായ അലിയാർ മണ്ണൂർ, ഹർഷദ് പുളിക്കൽ, അബ്ദുൽ ഹമീദ് കാസർകോട്, യാസിർ കൊന്നോല, മാധ്യമ പ്രവർത്തകൻ അനീസുദ്ദീൻ ചെറുകുളമ്പ് തുടങ്ങിയവർ ചടങ്ങിൽ സംബന്ധിച്ചു. ശരത് നായർ കോഴിക്കോട്, അബ്ദുന്നാസർ കുറുകത്താണി, ഫർഹാൻ മോങ്ങം, റിയാസ് മോൻ ശാന്തിനഗർ, ഫസൽ മമ്പാട്, ഷൈജൽ വണ്ടൂർ, സൈനുദ്ധീൻ കുട്ടനാട്, ശമീൽ മമ്പാട് തുടങ്ങിയവർ പരിപാടിക്ക് നേതൃത്വം നൽകി. ആഘോഷ പരിപാടിയിൽ പങ്കെടുത്ത എല്ലാവർക്കും പായസം വിതരണം ചെയ്തു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.

