Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightനി​ഹാ​ൻ ന​ജീം...

നി​ഹാ​ൻ ന​ജീം മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ്‌ ഒ​ക്ടോ​ബ​ർ 18ന്

text_fields
bookmark_border
നി​ഹാ​ൻ ന​ജീം മെ​മ്മോ​റി​യ​ൽ ക്രി​ക്ക​റ്റ്‌ ഒ​ക്ടോ​ബ​ർ 18ന്
cancel

​ദ​മ്മാം: ഈ​സ്​​റ്റേ​ൺ ക്രി​ക്ക​റ്റ്‌ ക്ല​ബി​​െൻറ (ഇ.​സി.​സി) നേ​തൃ​ത്വ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന നി​ഹാ​ൻ ന​ജീം മെ​മ്മോ​റി​യ​ൽ ട്രോ​ഫി​ക്ക് വേ​ണ്ടി​യു​ള്ള ആ​ദ്യ ക്രി​ക്ക​റ്റ്‌ ടൂ​ർ​ണ​മ​െൻറ്​ ഒ​ക്ടോ​ബ​ർ 18, 25 തീ​യ​തി​ക​ളി​ൽ (ര​ണ്ടു വെ​ള്ളി​യാ​ഴ്​​ച​ക​ളി​ലാ​യി) ദ​മ്മാം എ​പ്സാ​ക് ഗ്രൗ​ണ്ടി​ൽ (റെ​യി​ൽ​വേ ഗ്രൗ​ണ്ട്) ന​ട​ക്കും. 8 ഓ​വ​റു​ക​ളാ​യി ന​ട​ക്കു​ന്ന മ​ത്സ​ര​ങ്ങ​ളി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​ധാ​ന​പ്പെ​ട്ട 16 ടീ​മു​ക​ൾ പ​ങ്കെ​ടു​ക്കും. ഒ​ന്നും ര​ണ്ടും സ്​​ഥാ​ന​ക്കാ​ർ​ക്ക്​ ക്യാ​ഷ് അ​വാ​ർ​ഡും ട്രോ​ഫി​യും മൂ​ന്നാം സ്ഥാ​ന​ക്കാ​ർ​ക്ക് ട്രോ​ഫി, ബെ​സ്​​റ്റ്​ ബൗ​ള​ർ, ബെ​സ്​​റ്റ്​ ബാ​റ്റ്സ്മാ​ൻ, മാ​ൻ ഓ​ഫ് ദ ​സീ​രീ​സ് വി​ഭാ​ഗ​ങ്ങ​ളി​ൽ ട്രോ​ഫി​ക​ളും സ​മ്മാ​നി​ക്കു​ന്നു.

ര​ണ്ടു ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന ടൂ​ർ​ണ​മ​െൻറി​​െൻറ സ​മ്മാ​ന​ദാ​ന ച​ട​ങ്ങി​ൽ കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ലെ പ്ര​മു​ഖ വ്യ​ക്തി​ത്വ​ങ്ങ​ൾ പ​ങ്കെ​ടു​ക്കും. കാ​യി​ക മേ​ഖ​ല​യി​ൽ, കി​ഴ​ക്ക​ൻ പ്ര​വി​ശ്യ​യി​ൽ 20 വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കു​ന്ന സ​ലീം പ​ത്ത​നം​തി​ട്ട​യെ ആ​ദ​രി​ക്കും. കാ​യി​ക വി​നോ​ദ​ത്തെ ഒ​രു​പാ​ട് സ്നേ​ഹി​ച്ചി​രു​ന്ന അ​കാ​ല​ത്തി​ൽ അ​സ്ത​മി​ച്ച നി​ഹാ​ൻ ന​ജീം എ​ന്ന കൊ​ച്ചു ബാ​ല​നോ​ടു​ള്ള ആ​ദ​ര​സൂ​ച​ക​മാ​യാ​ണ് ടൂ​ർ​ണ​മ​െൻറ്​ സം​ഘ​ടി​പ്പി​ക്കു​ന്ന​തെ​ന്ന് സം​ഘാ​ട​ക​രാ​യ രാ​ജേ​ഷ് അ​സീ​സ്, അ​ൻ​സാ​ർ, ന​സീം എ​ന്നി​വ​ർ വാ​ർ​ത്ത​ക്കു​റി​പ്പി​ൽ അ​റി​യി​ച്ചു.

Show Full Article
TAGS:nihan najeem memmorial cricket saudi gulf news 
Next Story