Top
Begin typing your search above and press return to search.
keyboard_arrow_down
Login
exit_to_app
exit_to_app
Homechevron_rightGulfchevron_rightSaudi Arabiachevron_rightവിമാനയാത്രക്ക്​...

വിമാനയാത്രക്ക്​ പുതുവത്സര ഒാഫർ: റിയാദ്​–കോഴിക്കോട്​ 529 റിയാല്‍

text_fields
bookmark_border
വിമാനയാത്രക്ക്​ പുതുവത്സര ഒാഫർ:  റിയാദ്​–കോഴിക്കോട്​ 529 റിയാല്‍
cancel

ജിദ്ദ: പുതുവത്സര ദിനത്തോട് അനുബന്ധിച്ച് സൗദിയിലെ വിമാനക്കമ്പനികള്‍ കുറഞ്ഞ നിരക്കില്‍ വിമാനയാത്രക്ക് അവസരമൊരുക്കി. ജിദ്ദയില്‍നിന്ന് കോഴിക്കോട്ടേക്ക് 529 റിയാലിന്​ ടിക്കറ്റ്​ ലഭിക്കും. റിയാദില്‍നിന്ന് ഡല്‍ഹിയിലേക്ക് 419 റിയാലിനും ടിക്കറ്റ് ലഭിക്കും. ജിദ്ദ-മദീന 39 റിയാലും റിയാദില്‍നിന്ന് ദമ്മാമിലേക്ക് 49 റിയാലും ഈടാക്കുന്ന ഫ്ലൈ നാസാണ് ഏറ്റവും കുറഞ്ഞ നിരക്ക് നല്‍കുന്നത്.

റിയാദ്^ജിദ്ദ യാത്രക്ക് 99 റിയാലിന്​ ടിക്കറ്റ് ലഭിക്കും. ഫ്ലൈനാസും സൗദി എയര്‍ലൈന്‍സുമാണ് പുതുവത്സരത്തി​​െൻറ ഭാഗമായി കുറഞ്ഞ നിരക്കില്‍ ടിക്കറ്റുകള്‍ വിൽക്കുന്നത്​. കുറഞ്ഞ സീറ്റുകള്‍ മാത്രമാണ് ഈ നിരക്കില്‍ ലഭിക്കുക. ഹോട്ടല്‍ റൂം കൂടി ബുക്​ ചെയ്താലേ സൗദി എയര്‍ലൈന്‍സ് ടിക്കറ്റുകള്‍ കുറഞ്ഞ നിരക്കില്‍ ലഭിക്കൂ. എന്നാല്‍‌, ഫ്ലൈ നാസ് ഏറ്റവും കുറഞ്ഞ നിരക്കില്‍ ടിക്കറ്റ് നല്‍കുന്നുണ്ട്. ഫെബ്രുവരി ഒന്നിനും ഏപ്രില്‍ 15നും ഇടയില്‍ യാത്ര ചെയ്യുന്നവര്‍ക്ക് ഏറ്റവും കുറഞ്ഞ നിരക്കില്‍ യാത്ര ചെയ്യാം.

ചൊവ്വാഴ്​ച രാത്രി 12നകം ടിക്കറ്റുകള്‍ ബുക്ക് ചെയ്യാം. ജിദ്ദ^മദീന റൂട്ടില്‍ 39 റിയാലിന് ടിക്കറ്റ് ലഭിക്കും. റിയാദ്^ദമ്മാം റൂട്ടില്‍ 49 റിയാല്‍ മതി. ജിദ്ദ^അബഹ യാത്രക്ക് 79 റിയാലിന് ടിക്കറ്റുണ്ട്. റിയാദ് ജിദ്ദ റൂട്ടില്‍ 99 റിയാലിന് ലഭിക്കും ടിക്കറ്റ്. വിശദ വിവരങ്ങള്‍ വിമാനക്കമ്പനികളുടെ വെബ്സൈറ്റില്‍ നല്‍കിയിട്ടുണ്ട്.

Show Full Article
TAGS:newyear offer saudi gulf news 
Next Story